0%

Chapter Title : അരളി പൂവ് 6 [ആദി007]

Author : ആദി 007 Read All Parts 424
കളിയാക്കി ചിരിച്ചു "പൊടി ഞാനൊന്നും കരഞ്ഞില്ല." നിര്മലക്കു മുഖം കൊടുക്കാതെ അർച്ചന പറഞ്ഞു "നിന്നെ ഞാൻ കാണാൻതുടങ്ങിയിട്ടു കുറച്ചായി മോളെ " "വിഷമം വന്നാൽ ആളുകൾ കരയൂലെ" "അപ്പൊ കരഞ്ഞു .."
"മം ചെറുതായി." ഒരു കള്ള ചിരിയോടെ അർച്ചന മറുപടി നൽകി "എനിക്കറിയാം പോത്തേ നിന്നെ" "ശ്രുതിയും ഭാർഗവി അമ്മയും ഒക്കെ പാവങ്ങളാടി .ഈശ്വരാ നല്ലത് വരുത്തണേ അവർക്ക് " നിർമല ഒന്ന് പുഞ്ചിരിച്ചു "മം നീ ഒന്ന് വേഗം നടക്ക് .എനിക്ക് ചൂട് എടുത്തിട്ട് വയ്യ" മന്ദം മന്ദം നടന്നിരുന്ന നിര്മലയോട് അർച്ചന പറഞ്ഞു "അത് നീ ഈ പിന്നെല്ലാം കുത്തി വെച്ചേക്കുനോണ്ട.ഇതുപോലെ ഫ്രീ ആക്കടി നിന്റെ ഇടുപ്പ് " കള്ള ചിരിയോടെ തന്റെ വയറിനെ ചൂണ്ടി നിർമല മറുപടി നൽകി "അയ്യോടാ വേണ്ടായേ .ഉഷ്ണം ഞാൻ സഹിച്ചു " "എന്റെ സന്ന്യാസിനി ലേശം വയറു കണ്ടാൽ ആകാശം ഒന്ന് ഇടിഞ്ഞു വീഴില്ല കേട്ടോ" അങ്ങനെ ഓരോന്നും പറഞ്ഞു ഇരുവരും നടക്കവേ ആണ് ഒരു അലിയുടെ കാർ മുന്നിൽ വന്നു നിന്നത് അലിയെ കണ്ടപാടെ അർച്ചനയുടെ മുഖത്തെ ചിരി മാഞ്ഞു.സാധാരണ പോലെ ആയി.നിർമല ആണേൽ പതിവുപോലെ കൊഞ്ചാൻ തുടങ്ങി. "എന്നതാ സാറെ ഞങ്ങടെ ഏരിയയിൽ കാര്യം...?" "എന്റെ ഒരു ഫ്രണ്ടിന് വീട് നോക്കാൻ ഇറങ്ങിയത് മേടം " പറഞ്ഞതു നിര്മലയോട് ആണെങ്കിലും പാളി പാളി അർച്ചനയെ ഒന്ന് നോക്കി അലി . "എന്നിട്ട് വീട് കിട്ടിയോ ..?" "ഇല്ല ....പക്ഷെ കിട്ടും കിട്ടാതെ എവിടെ പോകാൻ " അർച്ചനയെ ഒന്ന് അടിമുടി നോക്കി അയാൾ

💬 Comments

View all comments