0%

Chapter Title : അരളി പൂവ് 7 [ആദി007]

Author : ആദി 007 Read All Parts 629

ഹാാാ "
നിർമല പൊട്ടി പൊട്ടി ചിരിച്ചു

"എന്തിനാ കിടന്നു കിണിക്കുന്നേ ....?"

"പണ്ട് പിള്ളേരെ സ്കൂളിൽ ചേർക്കുന്നതാ എനിക്കിപ്പോ ഓർമ്മ വരുന്നേ.ഡി നീ ഓരോന്ന് ആലോചിച്ചു കൂട്ടാതെ ആരും ആരെയും പിടിച്ചു തിന്നതൊന്നും ഇല്ല.ഒന്നാമത്തെ കാര്യം നിനക്ക് മുൻപ് കൂടെ ജോലി ചെയ്തവരെ പിരിയുന്നതിൽ ഉള്ള സങ്കടം.രണ്ടാമത് ഒരു ആവിശ്യവുമില്ലാത്ത പേടി.നിന്നെ ആരും റേപ്പൊന്നും ചെയ്യാൻ പോണില്ല"

"മം .. അതല്ലെടി എന്തോ ഒരു പേടി പോലെ.ഇത്രയും നാളും ഇല്ലാത്തൊരു ടെൻഷൻ"

"ജോലി എല്ലാം കഴിഞ്ഞു ഫ്രീ ആയോ ..?"

"മം "

"അതോണ്ടാ ഈ പ്രശ്നം ..നീ ഏതേലും പുസ്തകം എടുത്ത് വായിക്ക്."

"ഒരു മൂടില്ലടി "

"എങ്കിൽ നീ പോയി തലകുത്തി നിക്ക്.അല്ല പിന്നെ ബാക്കി ഇവിടെ എനിക്ക് കുറച്ചു പണി ഉണ്ട്.അവള്ടെ ഒരു പേടി "
നിർമല ഫോൺ കട്ടാക്കി.അർച്ചന മുഖം ചുളിച്ചു കിച്ചൂന്റെ അടുത്തേക്ക് പോയിരുന്നു.കുറച്ചു നേരം അവന്റെ മുഖം നോക്കി അങ്ങനെ ഇരുന്നു

"എന്തിനാ അമ്മേ ഇങ്ങനെ നോക്കുന്നെ ..?"

"ഒന്നുല്ലടാ മുത്തേ...മോൻ എഴുതി കഴിഞ്ഞോ ..?"

"മം തീർന്നു.ഇനി നാളെ പേടിച്ചോളാം അമ്മേ"
എഴുതി തീർത്തു മടിയോടെ കിച്ചു പറഞ്ഞു.

"ബാക്കി നാളെ മതി.
ചക്കര കുട്ടൻ ഇങ്ങു വാ"
അർച്ചന കിച്ചൂനെ ചേർത്ത് പിടിച്ച് കവിളത്ത് ഒരു ഉമ്മ കൊടുത്തു.
കിച്ചു തിരിച്ചും

അവർ ഇരുവരും താഴേക്കു ഇറങ്ങുന്ന പടികളിൽ വന്നിരുന്നു.പടിയിൽ നിന്നു ചാടി അർച്ചനയുടെ മടിയിൽ കിച്ചു സ്ഥാനം ഉറപ്പിച്ചു

"അമ്മേ ദേ ഏറോ പ്ലെയിൻ "
ആകാശത്തിലേക്ക് നോക്കി ഉച്ചത്തിൽ പറഞ്ഞു

"ടാ

💬 Comments

View all comments