0%

Chapter Title : അരളി പൂവ് 7 [ആദി007]

Author : ആദി 007 Read All Parts 630

കിച്ചു ഒന്ന് പതുക്കെ പറ.രാത്രിയാ "

കിച്ചു പെട്ടന്ന് ശബ്‌ദം താഴ്ത്തി
"അമ്മേ എനിക്കും പോണം പ്ലെനിൽ "

"പോകാല്ലോ ...എന്റെ കിച്ചു കുട്ടൻ പഠിച്ചു മിടുക്കാനാവുമ്പോ പോകാം"

"അതിനു ഒത്തിരി പഠിക്കണോ അമ്മേ ..?"

"പിന്നെ കുറെ പഠിക്കണം.അതിനുള്ള ബുദ്ധി അമ്പോറ്റി തന്നോളും കേട്ടോ "

"മം "

"മോൻ വലുതായി.നല്ല ജോലി ഒക്കെ കിട്ടി ഒരു വീട് ഒക്കെ വെച്ചു.നല്ല കാറൊക്കെ വാങ്ങി സുഖമായി ജീവിക്കണം"
അർച്ചനയുടെ കണ്ണുകൾ അവൾ അറിയാതെ വിതുമ്പി.കിച്ചു കാണാതെ അവൾ മിഴി തുടച്ചു

"അമ്മേ അപ്പൊ കല്യാണം വേണ്ടേ ..?"

"ചെക്കന്നാള് കൊള്ളാല്ലോ "

കിച്ചു കുണുങ്ങി കുണുങ്ങി ചിരിച്ചു.
അർച്ചന കിച്ചൂന്റെ നെറ്റിയിൽ ഉമ്മ കൊടുത്തു

"അമ്മേ നമ്മുക്ക് ഇവിടെ നിന്നാൽ പോരെ.ഇവിടാവുമ്പോ എല്ലാരും ഉണ്ടല്ലോ "

"മം ഉവ്വ ഉവ്വ ....മാമിയുടെയും അങ്കിളിന്റെയും മോനും മരുമോളും വരുമ്പോ നമ്മളെ തൂക്കി ദേ ആ റോഡിൽ ഇടും "

"എങ്കിൽ ഞാൻ അവരെ ഇടിക്കും "

"അയ്യോ.ഇടിക്കല്ലേ ഇത് അവരുടെ വീടല്ലേ."

"മം എങ്കിൽ വേറെ വീട് വെക്കാമെ"

നല്ല മോൻ അർച്ചന കിച്ചൂനെയും കൂട്ടി അകത്തേക്കു പോയി.

നഗരത്തിലെ ഒരു 5 സ്റ്റാർ ബാർ.ബാറിലെ ഓപ്പൺ ഗ്രൗണ്ടിൽ അല്പം ഒഴിഞ്ഞ സ്ഥലത്തായി ദേവനും കൂട്ടുകാരും.അതിൽ തോമസ് ഒഴികെ ബാക്കി എല്ലാവരും മദ്യപിക്കുന്നു.

ദേവനോടൊപ്പം തോമസ് കൂടാതെ സേതുവും ജോണും വിനയനുമുണ്ട്.നാളെ ജോൺ വിദേശത്ത് പോവുകയാണ് അവിടെ അയാൾ ബിസ്സിനെസ്സ് ചെയ്യുന്നു.വിനയൻ ഡോക്ടർ ആണ് അയാൾക്കു സ്വന്തമായി ഒരു ഹോസ്പിറ്റൽ ഉണ്ട്.സേതു ആണെങ്കിലോ പോലീസ് ഓഫീസർ.

കുറച്ചു

💬 Comments

View all comments