Chapter Title : അരളി പൂവ് 8 [ആദി007]
നിൽക്കാനാണ് അവൾക്കു കൂടുതൽ ഇഷ്ടം.കുറച്ചു സമയം കഴിഞ്ഞപ്പോൾ കിച്ചുവിന് നല്ല ഉറക്കം വന്നു.
"മം മതി മതി.എഴുന്നേറ്റോ കഴിച്ചിട്ട് പോയി കിടക്കാൻ നോക്ക് "
ഇത് കേട്ടതും കിച്ചു ഒന്ന് ഉഷാറായി.പക്ഷെ മുഖത്തു ആ ഒരു പ്രസരിപ്പ് ചെക്കൻ കാണിച്ചില്ല.അവൻ ആരാ മോൻ.അവൻ പതിയെ എഴുനേറ്റു കൈ കഴുകാൻ പോയി.അർച്ചന അവന്റ ടൈം ടേബിളും അനുസരിച്ചു ബുക്സ് പിന്നേ പെൻസിൽ ബോക്സും അടക്കി വെച്ചു. അപ്പോഴാണ് പെൻസിൽ ബോക്സിൽ ഒരു പുതിയ കളർ പേന ഉള്ളത് അവൾ ശ്രദ്ധിച്ചത്
"ഇതാരുടെയാടാ ഈ കളർ പേന ..?"
"ഏത് ..?"
കിച്ചു ഉറക്കെ ചോദിച്ചു
"നിന്റെ ബോക്സിൽ ഉള്ളത് "
"ഓ അതോ.അത് ജൂലി തന്നതാ അമ്മേ"
"ഹം.ഇന്നാളിൽ ഒരു ഫോറിൻ റബ്ബർ തന്നതും ഈ ജൂലി തന്നെ അല്ലേടാ"
"മം.അവൾക്കെന്നെ വലിയ കാര്യമാ അമ്മേ "
കള്ള ചിരിയോട് കിച്ചു പറഞ്ഞു
"അപ്പൊ എന്റെ മോനോ ..?"
ബോക്സും ബുക്കും എല്ലാം അവന്റെ ബാഗിൽ വെച്ചു അർച്ചന ആഹാരം എടുത്തു വയ്ക്കാനായി വന്നു
"എനിക്കും ഭയങ്കര ഇഷ്ടമാ അമ്മേ.അവള് നല്ല കൂട്ടാ എന്റെ"
അപ്പോഴേക്കും അർച്ചന അവന്റെ അടുത്ത് വന്നു ചെക്കൻ ആകെ നാണിച്ചു ഒരു ചിരി പാസ്സാക്കി.
"ടാ അവള്ടെ വീട്ടുകാര് എന്റടുത്തു വഴക്കിനു വരുമോ ...?"
"ഷേയ് പോ അമ്മേ ഞങ്ങൾ തമ്മിൽ അങ്ങനെ ഒന്നും ഇല്ല "
ചെക്കൻ നാണിച്ചു ഒറ്റപ്പോക്ക്
"ഐയ്യട അവന്റെ ഒരു നാണം.ഈ ന്യൂ ജനറേഷൻ ന്യൂ ജനറേഷൻ എന്ന് പറയുന്നത് ഇതാണോ ഈശ്വരാ"
ആഹാരം എടുക്കുന്നതിനടയിൽ അവൾ
💬 Comments
View all comments