0%

Chapter Title : അരളി പൂവ് 8 [ആദി007]

Author : ആദി 007 Read All Parts 955

സ്വയം പിറുപിറുത്തു

"ഇതൊരു സിനിമ ഡയലോഗ് അല്ലെ അമ്മേ"

"ആട ..നിനക്കിതൊക്കെ ഓർമയുണ്ടല്ലിയോ പഠിക്കുന്നത് ഒഴിച്ച്"

കിച്ചു ഒന്നും മിണ്ടാതെ മേശയുടെ മുന്നിൽ ഇരുന്നു.

"പഠിപ്പിച്ചത് എന്തെങ്കിലും ചോദിക്ക് പിന്നേ അവൻ ഊമയാ.ഞാൻ അങ്ങോട്ട്‌ വരട്ടെ"

ആഹാരം എടുത്ത് ഹോളിലേക്ക് പോകാനും അർച്ചനയുടെ ഫോൺ ബെല്ലടിച്ചു

"ഇതാരപ്പാ.ഈ നേരത്ത്.
ടാ മൊത്തം കഴിച്ചോണം കേട്ടോ "

കിച്ചുവിനെ ശകാരിച്ചു നേരെ തന്റെ മുറിയിൽ പോയി ഫോൺ എടുത്തു നോക്കി.അപ്പോഴേക്കും ഫോൺ നിന്നിരുന്നു അത് ഒരു നമ്പർ ആണ്

"ഇതേതാ പരിചയം ഇല്ലാത്ത നമ്പർ"

അവൾ ട്രൂ കോളർ എടുത്തു.ആപ്പ് ഓപ്പൺ ചെയ്യുന്നതിന് മുൻപ് ഒന്നുകൂടി അതേ നമ്പറിൽ നിന്നും കോൾ വന്നു അർച്ചന അത് എടുത്തു.

"ഹലോ"

"ഹലോ അന്നാ.നിനക്ക് ഞാൻ പിഡിഫ് ഫയൽസ് വാട്സ്ആപ്പ് ചെയ്തിട്ടുണ്ട്.ഇൻഫൊർമേഷൻസ് ഒന്നും മിസ്സാക്കരുത്.ഓക്കേ "

"ആ അതേ ഇത് റോങ്ങ്‌ ...."
അർച്ചന മുഴുവിപ്പിക്കും മുൻപേ ഫോൺ കട്ടായി.

തിരിച്ചു അർച്ചനയ്ക്ക് ഒന്നും പറയാൻ പറ്റിയതും ഇല്ല.അവൾ ആകെ ആശയ കുഴപ്പത്തിലായി.
കേട്ടത് സ്ത്രീ ശബ്‌ദം ആയിരുന്നു.

"ഏത് അന്നാ..? ഏത് ഫയൽ ..?
ഓരോ വട്ടു കേസുകൾ "

പറഞ്ഞു തീരും മുൻപേ വാട്സാപ്പിൽ തുരു തുരാ മെസ്സേജുകൾ വന്നു.വിളിച്ച അതേ നമ്പർ ഡിപ്പിയിൽ സ്ത്രീയുടെ ഫോട്ടോ.ഇതിനു മുൻപ് അർച്ചന കാണാത്ത മുഖം.ഡിപ്പിയുടെ താഴെ വലതു ഭാഗത്തായി ഒരു പേര് കണ്ടു

"റംല ബീഗം"
അർച്ചന പേര് വായിച്ചു.

വന്നത് കുറേ ഫയലുകൾ ആണ് തുറന്ന് നോക്കിയപ്പോൾ ഏതോ പ്രൈവറ്റ് കമ്പനിയുടെ അക്കൗണ്ട് ഫയൽസ്.

അർച്ചന ഫയൽസ് കണ്ടു

💬 Comments

View all comments