0%

Chapter Title : അരളി പൂവ് 8 [ആദി007]

Author : ആദി 007 Read All Parts 956

എന്ന് മനസിലായപ്പോൾ ദേ വരുന്നു അടുത്ത ഒരു മെസ്സേജ്
'ഡാറ്റാ മിസ്സാവാതെ നോക്കണം ഓക്കേ'

കാര്യം ആളുമാറിയത് തന്നെ അർച്ചന ഉറപ്പിച്ചു.സ്ത്രീ ആയതിനാൽ അർച്ചന ധൈര്യ പൂർവ്വം തിരിചൊരു മെസ്സേജ് അയച്ചു

'ഹെലോ,നിങ്ങൾക്ക് ആള് മാറിപ്പോയി.ഇത് നിങ്ങൾ ഉദ്ദേശിച്ച വെക്തി അല്ല'

ഉടനെ ഒരു ഞെട്ടുന്ന ഒരു സ്മൈലി വന്നു.അതിന്റെ കൂടെ ഒരു കോളും.
അർച്ചന ഫോൺ എടുത്തു

"ഹെലോ "

"ഹെലോ ഇത് അന്ന അല്ലെ അന്നാ ജേക്കബ്"

"അല്ല.നിങ്ങൾക്ക് നമ്പർ മാറിയതാവും"

"ഓ ഷിറ്റ്.സോറി റിയലി സോറി.നാസർ ടിമ്പേഴ്സിലെ എംഡി ആണ് ഞാൻ റംല നാസർ"

"ഓ "
കേട്ടിട്ടുണ്ട് എന്ന വണ്ണം അർച്ചന ഒന്ന് മൂളി

"ഞങ്ങളുടെ സ്ഥാപനത്തിലെ പുതിയ സ്റ്റാഫിന്റെ നമ്പർ ആണന്നു കരുതി.ഇറ്റ്സ് മൈ മിസ്റ്റേക്ക് റിയലി സോറി"

"ഇറ്റ്സ് ഓക്കേ."

"ഒന്നും വിചാരിക്കരുത്.ഇപ്പൊ ഞാൻ അയച്ച ഫൈൽസ് ഡിലീറ്റ് ചെയ്തിട്ടു സ്ക്രീൻ ഷോട്ട് ഒന്ന് അയക്കാമോ."

"മം അയക്കാം "

"ഒന്നും വിചാരിക്കരുത് ഒരു മനഃസമാധാനത്തിനു വേണ്ടിയാ "

"അയ്യോ അതൊന്നും കുഴപ്പമില്ല ഇപ്പൊ തന്നെ അയച്ചേക്കാം"

"ഓക്കേ. താങ്ക്സ് "

"ഓകെ"

ഫോൺ കട്ടാക്കിയ ശേഷം അർച്ചന ഫയൽ ഡിലീറ്റ് ചെയ്ത് സ്ക്രീൻ ഷോട്ട് റംലയുടെ നമ്പറിൽ അയച്ചു കൊടുത്തു.
തിരിച്ചു ഒരു താങ്ക്സ് പ്ലസ് ഒരു ചിരിക്കുന്ന സ്മൈലിയും ഒപ്പം ഒരു ഗുഡ് നൈറ്റും റംല നൽകി.

അർച്ചനയും ഒരു ഗുഡ് നൈറ്റും ഒപ്പം ഒരു തമ്പ്സ് അപ്പും കൊടുത്തു.

"എനിക്കെന്തിനാ ഈ ഫയലൊക്കെ.ഹം "
സ്വയം പറഞ്ഞുകൊണ്ട് അവൾ കിച്ചുവിന്റെ അടുത്തേക്ക് പോയി.

*****************************************

💬 Comments

View all comments