Chapter Title : അരളി പൂവ് 8 [ആദി007]
കലർന്ന മുഖത്തിലെ ഭംഗി അയാളെ കൂടുതൽ ആകർഷിച്ചു.ശെരിക്കും ഒന്ന് കൊത്തി വലിക്കാൻ ആണ് അയാൾക്ക് അപ്പോൾ തോന്നിയത്.
ചുണ്ടിലെ ചുവപ്പും മൂക്കിന്റെയും ചുണ്ടിന്റെയും ഇടയിലെ വിയർപ്പ് കണമെല്ലാം ദേവനെ പ്രാന്തനാക്കി
'ഇവളെ വിട്ടു കളയില്ല ...മതിവരുവോളം അനുഭവിക്കണം എനിക്ക് '
ദേവൻ മനസ്സിൽ കുറിച്ചിട്ടു
പാവം അർച്ചന ഇതൊന്നും അറിയാതെ പരിഭ്രമിച്ചു ഇരിക്കുകയാണ്.വിയർപ്പു കണം അവളുടെ കഴുത്തിലും പ്രതിഫലിച്ചു നിന്നു.
"മം ഓക്കേ .ഗുഡ് വർക്ക് അർച്ചന"
"താങ്ക് യു സർ"
അവൾക്കു ആശ്വാസമായി.
"ഓക്കേ .യു ക്യാൻ ലീവ്"
"സർ "
അർച്ചന എഴുനേൽക്കാൻ തുടങ്ങി.
"ഇപ്പൊ ബസ് ഉണ്ടോ..?
എങ്ങനെയാ പോകുന്നെ..?"
"ബസ് ഉണ്ട് സർ കുഴപ്പം ഇല്ല"
"എങ്കിൽ ഓക്കേ "
അപ്പോഴും ദേവന്റെ മുഖത്തു ഗൗരവം തന്നെ നിഴലാടി.
അർച്ചന തിരിച്ചു നടന്നു ക്യാമ്പിന്റെ ഡോർ തുറക്കാനും
"അതേ അർച്ചനെ..."
ദേവന്റെ വിളി വന്നു
"എന്താ സർ ..?"
"താൻ ഏതോ ഗന്ധർവനെ ഒക്കെ അന്വേഷിച്ചെന്നു ഞാൻ അറിഞ്ഞു "
ഇത് കേട്ടതും അർച്ചനയുടെ റിലേ പോയി അവളാകെ നിന്നു പരുങ്ങി.
"മന്ത്രവാദം വെല്ലോം വശമുണ്ടോ .അതോ താൻ ഇനി യക്ഷി വെല്ലോം ആണൊ ..അല്ല ഗന്ധർവനെ കുറിച്ച് അന്വേഷിച്ചോണ്ട് ചോദിച്ചതാ .?
ദേവൻ ഒന്ന് പുഞ്ചിരിച്ചു
"അയ്യോ സർ ..ഞാൻ ..വെറുതെ .."
"മതി മതി പരുങ്ങണ്ട.വീട്ടിൽ മോൻ ഒറ്റക്കല്ലേ ഉള്ളു.സന്ധ്യക്ക് മുന്നേ വിട്ടോ"
അർച്ചന ചമ്മിയ ഒരു ചിരി പാസാക്കി
"പിന്നേ വീട്ടിൽ ചെന്നാൽ എത്തിയെന്ന് ഒന്ന് അറിയിക്കണം.എന്റെ നമ്പർ ഉണ്ടല്ലോ എല്ലേ "
"മം ഉണ്ട് സർ"
💬 Comments
View all comments