0%

Chapter Title : അരളി പൂവ് 9 [ആദി007]

Author : ആദി 007 Read All Parts 622

"മം എല്ലാം കൊണ്ടും എനിക്ക് ഇതൊരു അസെറ്റാ "
അർച്ചനയുടെ വീട്ടിലേക്ക് നോക്കി തന്നെ ദേവൻ പറഞ്ഞു.

"ങേ ..അല്ല എനിക്ക് മനസിലാവാത്തത് ഒരു ഫോട്ടോ മാത്രം കണ്ട് സാറ് ഈ വീട്‌ വാങ്ങാൻ പറഞ്ഞില്ലേ "

"അതിന് ..?"

"അല്ല.നേരിട്ട് കാണാതെ ആദ്യായിട്ട ഇങ്ങനൊരു കച്ചോടം.അതും ബാർഗെൻ പോലും ചെയ്തില്ല"

ദേവൻ പുറത്തേക്ക് നോക്കി ഒന്ന് ചിരിച്ചു .

"എനിക്കൊന്നും മനസിലാവുന്നില്ല"
വേണു കിളി പോയ അവസ്ഥയിൽ ദേവനെ നോക്കി.

"ഇതൊരു നിമിത്തമാടോ.താൻ അതികം മനസിലാക്കണ്ട "

പിറ്റേന്ന് വൈകിട്ട് പതിവുപോലെ തന്നെ അർച്ചന ഓഫീസിൽ നിന്നും ഇറങ്ങി.ദേവന്റെ പെരുമാറ്റം അവളിൽ യാതൊരു വിത സംശയവും ഉണ്ടാക്കിയില്ല.എന്നാൽ അയാളോടുള്ള മതിപ്പ് ഒന്നുകൂടി കൂടി.അത് അങ്ങനെ അല്ലെ വരൂ.ആരെങ്കിലും നമ്മൾക്ക് നേരിട്ട് അറിയാത്ത ഒരു വ്യക്തിയെ കുറിച്ച് കുറേ കുറ്റങ്ങൾ പറഞ്ഞിട്ട് ശേഷം ആ വ്യക്തിയിൽ നിന്നുള്ള സമീപനം അങ്ങനെ അല്ലെങ്കിൽ ബാഡ് ഇമ്പ്രെഷൻ ഒറ്റയടിക്ക് ഗുഡ് ആവും.

അർച്ചന ബസിൽ കയറി.പൊതുവെ ആ സമയത്ത് തിരക്ക് കുറവായതിനാൽ സീറ്റ് കിട്ടും.ഓഫീസിൽ നിന്നും താമസിച്ചു പോകുന്നത് കൊണ്ടുള്ള ഏക ഗുണം ഇതാണ്.അല്ലെങ്കിൽ പിടിച്ചു തൂങ്ങി പോകേണ്ടി വന്നേനെ.തിരക്ക് കൂടുതൽ ആണേൽ പെണ്ണുങ്ങളെ തട്ടാനും മുട്ടാനും കുറേ എണ്ണം കാണും.അർച്ചനയെ പോലെ ഒരു സുന്ദരി ആണേൽ പിന്നെ പറയുകയും വേണ്ടാ.

പരമാവധി ഇതിനൊന്നും അവസരം ഒരുക്കാതെ മുൻപിൽ ഏതേലും മൂലയിൽ കയറി നിൽക്കുകയാണ് അർച്ചന ചെയ്യുക.ഒരു ദിവസം അത് നടന്നില്ല.അന്ന് ഒരു കിളവൻ ആണ് അവളുടെ പിന്നിൽ വന്നു നിന്നത്.കണ്ടാൽ അച്ഛന്റെ പ്രായം ഉള്ളതുകൊണ്ട് അവൾ അത്ര കാര്യമാക്കിയില്ല.എന്നാൽ

💬 Comments

View all comments