0%

Chapter Title : അരളി പൂവ് 9 [ആദി007]

Author : ആദി 007 Read All Parts 623

ബസ് ഓടി തുടങ്ങിയപ്പോ കിളവന്റെ തനി സ്വഭാവം പുറത്ത് വന്നു.മെല്ലെ മെല്ലെ അവളുടെ അരികിലേക്ക് നീങ്ങി നിന്നു.കാര്യം പന്തികേടാണ് എന്ന് തോന്നിയപ്പോഴേ അവൾ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി.തല്പര കക്ഷി അല്ലെന്നു അറിഞ്ഞതോടെ കിളവൻ സ്കൂട്ടായി.അതിൽ പിന്നെ അവൾ ബസിന്റെ പിൻ വശത്തേക്ക് പോയിട്ടില്ല.

ഡബിൾ ബെൽ മുഴുങ്ങിയതും അർച്ചന സീറ്റിലേക്ക് പോയി ഇരുന്നു.ബസ് പതിയെ ചലിക്കാൻ തുടങ്ങി.പുറത്തെ കാഴ്ചകൾ കണ്ട് അവൾ അങ്ങനെ ഇരുന്നു.പെട്ടന്നാണ് അവളുടെ അടുത്ത് ഒരു സ്ത്രീ വന്ന് ഇരുന്നത്.പുതിയ കഥാപാത്രം ഒന്നും അല്ല കേട്ടോ കക്ഷി നമ്മുടെ റംലയാണ്.അർച്ചനയെ പുള്ളിക്കാരി അടിമുടി ഒന്ന് നോക്കി.എന്തോ ദുരുദ്ദേശം മനസ്സിൽ ഉണ്ടന്ന കാര്യം തീർച്ച.അർച്ചന ഇതൊന്നും ശ്രദ്ധിക്കാതെ ഷോൾഡർ ബാഗ് മടിയിൽ വെച്ചു പറക്കുന്ന മുടി മാടി ഒന്നി ഒതുക്കി പുറത്തെ കാഴ്ചകളും കണ്ടിരിപ്പാ.

'ഹം ആളൊരു സുന്ദരിക്കുട്ടിയ'
റംല സ്വയം പറഞ്ഞു

ബാഗിൽ ഫോൺ തപ്പുന്ന പോലെ റംല അഭിനയിച്ചു.അപ്പോഴാണ് അർച്ചന അവരെ ശ്രദ്ധിക്കുന്നത്.

"എന്താ പറ്റിയെ..?"
അവൾ തിരക്കി

"ഷോ.എന്ത് പറയാനാ ഫോൺ ബാഗിൽ കാണുന്നില്ല."
റംല നിരാശയോടെ പറഞ്ഞു.

"അയ്യോ.കളഞ്ഞുപോയോ ..?"

"ഹേയ്.ഇന്ന് വരുന്ന വഴിയിൽ കാർ ബ്രേക്ക്‌ ഡൌൺ ആയി.അതിൽ കാണും ഫോൺ."

"ഇനി ഇപ്പൊ എന്ത് ചെയ്‌യും..?"

"സാരമില്ല ഡ്രൈവർ എടുത്ത് വെച്ചോളും .പക്ഷെ അയാൾ അത് കണ്ടില്ലെങ്കില കുഴപ്പം.വേറെ ആരെങ്കിലും എടുത്താലോ "

"മം.ഇനി ഇപ്പൊ എന്ത് ചെയ്‌യും ..?"

"എന്റെ ഫോണിലേക്കു വിളിച്ചാൽ ഡ്രൈവർ അത് എടുത്തോളും.വിരോധം ഇല്ലേൽ ഫോണൊന്നു തരുമോ ..?"

"അത് ...."
അർച്ചന ഒന്ന് മടിച്ചു .

"എനിക്ക് വേറെ

💬 Comments

View all comments