0%

Chapter Title : അരളി പൂവ് 9 [ആദി007]

Author : ആദി 007 Read All Parts 607

ചെറിയ വെരയുടെ അസുഖം വന്നു.പുതുതായി വന്ന വെറ്റിനറി ഡോക്ടറെ കൊണ്ടുപോയി കാണിച്ചു.ആൾക്ക് സ്വയം മരുന്ന് കണ്ടുപിടിക്കുന്ന അസ്കിത കൂടെയുണ്ടായിരുന്നു.കുറച്ചു ദിവസം ടൈഗറിനെ പുള്ളിടെ അടുത്ത് നിർത്താൻ പറഞ്ഞു.പാവം ദേവസി ചേട്ടൻ അതുപോലെ ചെയ്തു.അയാൾ ഉണ്ടാക്കിയ കുറേ മരുന്നുകൾ ടൈഗറിന്റെ ദേഹത്തു കുത്തി വെച്ച് ആകെ അൽകുലത്തായി.പിന്നേ ദേവാസി ചേട്ടൻ ടൈഗറെ വേറെ കൊള്ളാവുന്ന ഒരു ഡോക്ടർ നെ കാണിച്ചു ഒക്കെ ആക്കി.അപ്പോഴേക്കും നമ്മുടെ ശാസ്ത്രഘ്നൻ ഡോക്ടർ ലോങ്ങ്‌ ലീവ് എഴുതി സ്ഥലം വിട്ടിരുന്നു.ഇതിനെ ചൊല്ലി ചില്ലറ വഴക്കല്ല ദേവന്റെ വായിൽ നിന്നു ദേവസി ചേട്ടൻ കേട്ടത്.

"അങ്ങനെ വിടാൻ ഒക്കൂലല്ലോ.ആ ഡോക്ടർ നെ ഒന്ന് കാണണം "

"അല്ലെങ്കിലും ഞാൻ പറഞ്ഞ കേൾക്കാറില്ലല്ലോ ..?"

"താൻ ആരാ എന്റെ ഭാര്യയോ ..?"
ദേവൻ ഊണ് മേശയുടെ മുന്നിൽ ഇരുന്നു.

കൈസറും ടൈഗറും നിലത്തു ഇരുന്നു അവരുടെ പ്ലേറ്റിൽ അത്താഴം അകത്താക്കി തുടങ്ങി.

"അതാ ഞാൻ പറഞ്ഞത്.ഒരു കല്യാണം ഒക്കെ ആവാന്ന്.എല്ലാ പെണ്ണുങ്ങളും ഒരുപോലെ അല്ല.ഓരോന്ന് ഓർത്തിട്ട് എന്താ കാര്യം..? "
ചോറു വിളമ്പിക്കൊണ്ട് സമാധാനമായി ദേവസി ചേട്ടൻ പറഞ്ഞു

"ഓ ഒരു കല്യാണം.എനിക്ക് ഒരു പുന്നാര മോളും വേണ്ടാ "

"എന്നാ അങ്ങനെ നിന്നോ.കൂടെ ഉള്ള കൂട്ടുകാരൊക്കെ കെട്ടി കുടുംബവും ആയി"

"താൻ കൂടുതൽ ഒണ്ടാക്കണ്ട "
ദേവൻ കയർത്തു

"ഇല്ല ഞാൻ നിർത്തി.ഞാൻ എപ്പോഴും ഇങ്ങനെ വെച്ചു വിളമ്പാൻ കാണില്ല.പറഞ്ഞേക്കാം "

"ഓ പിന്നേ താനാരാ ദേവാസുരത്തിലെ വാര്യരോ ...?"

'അല്ല നിന്റെ അപ്പൻ'
ദേവസി ചേട്ടൻ മനസ്സിൽ മൊഴിഞ്ഞു

"താനെന്തുവാടോ പിറുപിറുക്കുന്നെ ..?"

"മോൾടെ

💬 Comments

View all comments