Chapter Title : അരളി പൂവ് 9 [ആദി007]
പ്രസവം ആവാറായി എനിക്ക് നാട്ടിൽ വരെ പോണം.ഒരു മാസം കഴിഞ്ഞേ വരൂ "
"അയ്യോ സന്തോഷം.ഒരു മാസമല്ല ഒരു വർഷം വേണേൽ പൊയ്ക്കോ "
ദേവൻ ചിരിച്ചുകൊണ്ട് തുടർന്നു
"തത്കാലം പാചകം ഞാൻ ചെയ്തോളാം.വേണമെങ്കിൽ ഫുഡ് ഞാൻ പുറത്തുന്നു വാങ്ങിക്കും.പിന്നേ കൂട്ടിനു ഇവന്മാരും ഉണ്ട് "
കൈസറും ടൈഗറും വാലുകൾ ആട്ടി.
"ഹമ്മ് "
അരിശം പൂണ്ടു ദേവസി ചേട്ടൻ അടുക്കളയിലേക്ക് നടന്നു.
"താനാണോ പ്രസവം എടുക്കുന്നെ "
ഒന്നൂടി ചൊടിപ്പിക്കാൻ ദേവൻ ഉറക്കെ ചോദിച്ചു.
"മം എന്താ കാര്യം..?"
നല്ല ഗൗരവത്തിൽ തന്നെയാണ് ദേവസി ചേട്ടൻ
"അല്ല ഒരു മാസം ഒക്കെ നിക്കുവാന്ന് പറഞ്ഞോണ്ട് പറഞ്ഞതാ"
"എന്റെ ഇഷ്ടം "
"ഓഹോ .ഇവിടെ വെള്ളം ഇല്ലേ കുടിക്കാൻ "
"അതല്ലേ മേശപ്പുറത്തുള്ളത്"
"ഇത് ചൂടുവെള്ളമ.ഇന്നെനിക്ക് പച്ച വെള്ളം മതി."
"ദാ കൊണ്ട് വരുന്നു "
ഫ്രിഡ്ജിൽ നിന്നും തണുത്ത വെള്ളവും എടുത്തു ദേവന്റെ അരികിലേക്കു നടന്നു
'ഓരോ നേരം ഓരോ ഇഷ്ട്ടങ്ങളാ'
ദേവസി ചേട്ടൻ മനസ്സിൽ പറഞ്ഞു
തണുത്ത വെള്ളം ഗ്ലാസിൽ ഒഴിച്ച് ദേവന് നൽകി.ദേവസി ചേട്ടന്റെ മുഖത്തു കടന്തൽ കുത്തിയ ഭാവം ആയിരുന്നു.
"ദേവസി ചേട്ടാ "
കള്ള ചിരിയോടെ ദേവൻ വിളിച്ചു
പുള്ളി മൈൻഡ് പോലും ചെയ്യാതെ നിന്നു.
"എന്റെ ദേവസി കുട്ടാ.ഇവിടെ ഇരിക്ക്"
ദേവൻ അയാളുടെ കൈയിൽ പിടിച്ച് അടുത്തുള്ള കസേരയിലേക്ക് ഇരുത്തി.ശേഷം തുടർന്നു
"ഒരു മാസം ഒക്കെ കൂടുതൽ അല്ലെ എന്റെ ദേവസി കുട്ടി"
ദേവസി ചേട്ടൻ അല്പം ഒന്ന് അയഞ്ഞു.
ഇതും ഒരു പതിവ് കാഴ്ച തന്നെ.എത്രയൊക്കെ ഭലം
💬 Comments
View all comments