Chapter Title : അരളി പൂവ് 9 [ആദി007]
"അത് വെറുതെ.കിച്ചു കുട്ടൻ പറയടാ"
"എന്നെ കാറിൽ ഒന്ന് കൊണ്ടുപോയി കറക്കുമോ ദേവനങ്കിളെ .?
അവൻ കൊഞ്ചിക്കൊണ്ട് ചോദിച്ചു
ഇത് കേട്ടതും മാമിയും അങ്കിളും ഒന്ന് ചിരിച്ചു.ദേവനെ ബുദ്ധിമുട്ടിക്കുക അല്ലെ എന്നോർത്തു അർച്ചന നിശബ്ദ ആയി നിന്നു.
"അത്രേ ഉള്ളോ.ഇപ്പൊ തന്നെ ഒന്ന് കറങ്ങിയേക്കാം "
ദേവന്റെ വാക്കുകൾ കേട്ട് കിച്ചുവിന്റെ മുഖത്തു പൂത്തിരി തെളിഞ്ഞു.
"അയ്യോ അതൊന്നും വേണ്ട സർ.ഇവൻ വെറുതെ "
അർച്ചന തടഞ്ഞു
"അച്ചു സൈലന്റ് ആയിക്കോ.കിച്ചു കുട്ടൻ വാടാ "
പറഞ്ഞു തീരും മുൻപേ കിച്ചു ദേവന്റെ അരികിലേക്ക് വന്നു.അവർ ഇരുവരും കാറിലേക്ക് കയറി.കാർ പോകുന്നതും നോക്കി അർച്ചന ഗേറ്റിന്റെ അടുത്തേക്ക് വന്നു.അവളുടെ മുഖത്തു പൂർണ ചന്ദ്രൻ ഉദിച്ച പ്രധിനിധി ആയിരുന്നു.സന്തോഷം മനസ്സിൽ അലതല്ലി.
"നല്ല മനുഷ്യനാ.പണത്തിന്റെ ഒരു അഹങ്കാരവും ഇല്ല."
"അപ്പടി ഒരു പുള്ള കെടക്കാൻ കൊടുത്തു വെയ്ക്കണം"
അങ്കിളിന്റെ പിന്നാലെ തന്നെ മാമിയുടെ കമന്റും എത്തി.
ഇരുവരെയും നോക്കി അർച്ചന പുഞ്ചിരിച്ചു അവർ തിരിച്ചും ഒരു ചിരി സമ്മാനിച്ചു മാമിയും അങ്കിളും അകത്തേക്ക് പോയി.
അർച്ചന ഗേറ്റിന്റെ അടുത്ത് തന്നെ നിന്നു.
അൽപ സമയത്തിനുള്ളിൽ ദേവന്റെ കാർ എത്തി.അതിൽ നിന്നും മുതലാളിയെ പോലെ കിച്ചു പുറത്തിറങ്ങി.അർച്ചനയെ കണ്ടപ്പോൾ ചെക്കന്റെ പോസ്സ് അങ്ങ് കൂടി.
"കിച്ചു കുട്ടാ ഞാൻ പറഞ്ഞത് ഓർമയുണ്ടല്ലോ.അമ്മ എന്തേലും വഴക്ക് പറഞ്ഞാൽ നമ്പർ ഓർമയുണ്ടല്ലോ ദേവനങ്കിളിനെ ഒന്ന് വിളിച്ചാൽ മതി "
ദേവൻ കണ്ണ് ഇറുക്കി കിച്ചുവിനോടെ പറഞ്ഞു
"അത് ഞാൻ ഏറ്റു "
കിച്ചു ഒരു തംസ് അപ് നൽകി
"മം മതി മതി.പോയി
💬 Comments
View all comments