Chapter Title : അരളി പൂവ് 9 [ആദി007]
മാമിടെ കൈയിൽ നിന്നും താക്കോൽ വാങ്ങിച്ചോണ്ട് വാ "
"അപ്പൊ റ്റാറ്റാ അങ്കിളേ "
അർച്ചന വാക്കുകളെ അനുസരിച്ചുകൊണ്ട്.ദേവന് റ്റാറ്റയും നൽകി കിച്ചു അകത്തേക്കു ഓടി പോയി.
"സാറിന് ബുദ്ധിമുട്ടായി എല്ലേ ..?"
"ഹേയ് ഇതൊക്കെ അല്ലെ സന്തോഷം.
പിന്നെ ..."
"മം എന്താ ..?"
"വീട് ചെറുതോ വലുതോ ഒന്നുമല്ല കാര്യം.അവിടെ ഉള്ളോരുടെ മനസിലാ കാര്യം "
അർച്ചനയ്ക്ക് തിരിച്ചൊന്നും പറയാൻ പറ്റിയില്ല.അത്രക്കുണ്ടായിരുന്നു അവൾക്കു സന്തോഷം.മാമി അങ്കിൾ നിർമല അങ്ങനെ അങ്ങനെ തനിക്ക് പ്രീയപെട്ടവരുടെ കൂട്ടത്തിൽ ഒരു പേരും കൂടി എഴുതി ചേർത്തു ദേവൻ.
"ശെരി എന്നാൽ പോട്ടെ "
"മം സാർ "
അർച്ചന പുഞ്ചിരിച്ചു.
'ഇങ്ങനെ ചിരിക്കല്ലെടി.ഞാൻ നിന്നെ പിടിച്ചു തിന്നും.ഉഫ് '
ലഗാൻ പിടിച്ചൊന്ന് തടവി ദേവൻ കാർ ഓടിച്ചു പൊയി.
[തുടരും]
💬 Comments
View all comments