0%

Chapter Title : അരളി പൂവ് [ആദി 007]

Author : ആദി 007 Read All Parts 691
സഹായം അവർ തന്നാൽ കഴിയുന്നത് ചെയ്‌യും. നേരത്തെ വന്ന മണി ഓർഡർ അവർ അയച്ചതാണ്. അർച്ചനയ്ക്ക് ഇ ഹെൽത്ത്‌ ഡിപ്പാർട്മെന്റിൽ താൽക്കാലിക ജോലി ഉണ്ട്. കിച്ചു എന്ന കൃഷ്ണജിത് രണ്ടാം ക്ലാസിലാണ് പഠിക്കുന്നത്. പലരും രണ്ടാം വിവാഹത്തിന് നിർബന്ധിച്ചെങ്കിലും അവൾ അതിനൊന്നും ഒരുക്കമല്ലായിരുന്നു. അവളുടെ ജീവൻ കിച്ചുവാണ് അവനു വേണ്ടിയുള്ള ജീവിതവും. ഇരുട്ടിനെ കുത്തി കീറി മഞ്ജു പാളികളിലൂടെ സൂര്യ കിരണം ചിതറി വീണു. മിഡിൽ ക്ലാസ്സ്‌ ആളുകൾ താമസിക്കുന്ന സിറ്റിയുടെ അല്പം ഉള്ളിലായുള്ള ഒരു സ്ട്രീറ്റ്. ചെറിയ മതിൽ ഭിത്തികൾ വിപചിച്ച വീടുകൾ റോഡിനു ഇരുവശങ്ങളിലായി കാണപ്പെട്ടു. കിച്ചുവിനെ സ്കൂളിലേക്ക് അയച്ചു അർച്ചന പോസ്റ്റ്‌ ഓഫീസിലേക്ക് ഇറങ്ങി. വീടിന്റെ താക്കോൽ മാമിയുടെ കൈയിൽ ഏല്പിച്ചു. ഒപ്പം പോകാൻ നിര്മലയും ഉണ്ടായിരുന്നു. നിർമല അർച്ചനയുടെ അടുത്ത കൂട്ടുകാരിയാണ് കൂടാതെ അയൽക്കാരിയും. "എന്റെ അച്ചു ഒന്ന് വേഗം വാ. സമയം പോകുന്നു എനിക്ക് ബാങ്കിൽ പോയി ഹാജര് വെക്കാനുള്ളതാ " നിർമല ബാങ്ക് എംപ്ലോയ്‌ ആണ്. ഭർത്താവ് ജർമനിയിൽ കുക്ക് . ഒരു മോൻ ഉള്ളത് 10 ൽ പഠിക്കുന്നു. "ഞാൻ വന്നു എന്റെ നിമ്മി അമ്മേ " ഗേറ്റ് അടച്ചു മാമിക്ക് ടാറ്റാ കൊടുത്തു അവൾ നിർമലയുടെ അടുത്തേക്ക് വന്നു. "മം അടിപൊളി ആയിട്ടുണ്ടല്ലോ " നിർമല അർച്ചനയെ നോക്കി പറഞ്ഞു. "ടാങ്കു ടാങ്കു " കുഞ്ഞുങ്ങളെ പോലെ നിഷ്കളങ്കമായി ഒന്ന് കൊഞ്ചി കൊണ്ട് അർച്ചന മറുപടി നൽകി.
ഓറഞ്ച് സാരി അവളുടെ അഴക് പതിന്മടങ്ങ് വർധിപ്പിച്ചിരുന്നു. അതിന് ഇണങ്ങുന്ന ഓറഞ്ച് ബ്ലൗസ്. സാരിയിൽ അവളുടെ അകാരവടിവ് വെക്തമായി തന്നെ കാണാം.വെളുത്ത നിറം. മുടി പനങ്കുലപോലെ നിതംബത്തിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ആടുന്നു. കഴുത്തിൽ ഒരു കുഞ്ഞി സ്വർണമാല.നെറ്റിയിൽ ഒരു സിന്ദൂര കുറി. ചെറിയ രണ്ട് ജിമിക്കികൾ. വെള്ളി പാദസരങ്ങൾ കാലുകളെ ആലിംഗനം ചെയ്തിരിക്കുന്നു. മനോഹരമായ ചിരി. ഐശ്വര്യം നിറഞ്ഞു തുളുമ്പിയ മുഖം. ചുവന്നു തുടുത്ത ചുണ്ടുകൾ വയറും ഇടിപ്പും എല്ലാം സാരിയിൽ വൃത്തിയായി തന്നെ പൊതിഞ്ഞു വെച്ചിരിക്കുന്നു പ്രായം 27 ആയെങ്കിലും. ഒരു 7 വയസ്സുകാരന്റെ

💬 Comments

View all comments