Chapter Title : അരളി പൂവ് [ആദി 007]
എനിക്ക് അറിയാട്ടോ "
"എല്ലാരും എന്റെ ഫാൻ ആയി പോയില്ലേ "
നിര്മലയും അർച്ചനയും ഒന്ന് പൊട്ടിച്ചിരിച്ചു. ഇരുവരും നടക്കുമ്പോൾ പല പുരുഷന്മാരും ഇരുവരെയും നോക്കി തിന്നുന്നുണ്ടായിരുന്നു. സ്ഥിരം കോഷ്ടി ആയതിനാൽ ഇരുവരും അത് മൈൻഡ് ചെയ്തില്ല.
"മോൾ വേറെ ജോലി നോക്കി തുടങ്ങിയോ. ഈ ആഴ്ച കഴിഞ്ഞാൽ നിന്റെ താത്കാലിക ജോലിക്ക് തിരശീല വീഴില്ലേ"
"മം.. ശമ്പളം കുറവാണേലും ഒരു ജോലി ഉള്ളത് അസ്സെറ്റായിരുന്നു"
(നിരാശയോടെ അർച്ചന മറുപടി കൊടുത്തു )
"സാരം ഇല്ലെടി ഉവ്വേ എല്ലാം ശെരിയാകും. പിന്നെ മാമിയെ മണി അടിച്ചു നിക്കുന്നത് കൊണ്ട് റെന്റ് പ്രോബ്ലം അല്ലല്ലോ "
"മാമിയുടെയും അങ്കിളിന്റെയും നല്ല മനസ്സ് "
"നീ ഒന്ന് മനസ്സ് വെച്ചിരുനെൽ ഇപ്പൊ എന്റെ ബാങ്കിൽ ജോലിക്ക് കേറി കൂടാരുന്നോ "
"ഐയ്യടി എനിക്ക് വേണ്ട അങ്ങനെ മനസ്സ് വെച്ചൊരു ജോലി "
"ഓ ഞാൻ ഓർത്തില്ല നീ സ്ത്രീ കുലത്തിലെ വിവേകാനന്ദ സ്വാമിജി അല്ലായോ"
(പുച്ഛത്തോടെ നിർമല മൊഴിഞ്ഞു)
"ഞാൻ സഹിച്ചു "
"നീ സഹിച്ചോ ഞാൻ സുഖിച്ചോളാം. എടി പെണ്ണെ ജീവിതം രസിക്കാൻ ഉള്ളതാ "
"ഉവ്വ ഉവ്വ.ഒന്ന് അനങ്ങി നടക്കു"
അർച്ചന നടത്തത്തിന്റെ വേഗത അല്പം കൂട്ടി. ഒപ്പം വിട്ടുകൊടുക്കാതെ നിര്മലയും.
"ഡി പോത്തേ പിണങ്ങിയോ "
(കള്ള ചിരിയോടെ നിർമല ചോദിച്ചു )
"ഞാൻ ഇങ്ങനെ ആയി പോയി പോത്തേ "
(നിർമല ഒന്ന് നെടുവീര്പെട്ടു )
ആ നെടുവീർപ്പലിൽ കുറ്റബോധവും പകയും അമർഷവും എല്ലാം അടങ്ങിയിരുന്നു.
"നിന്നോട് എങ്ങനാ കൊരങ്ങി ചേച്ചി കുട്ടി ഞാൻ പിണങ്ങുന്നേ "
(സമാധാനിപ്പിക്കാൻ എന്നോണം അർച്ചന പറഞ്ഞു)
നിർമല ഒന്ന് പുഞ്ചിരിച്ചു.
പോസ്റ്റ് ഓഫീസ് എത്താറായപ്പോൾ. ഇരുവരുടെ സമീപത്തു ഒരു ആൾട്ടോ കാർ വന്നു നിന്നു. ഗ്ലാസ് മെല്ലെ താഴ്ന്നു. ഇരുവരും ആകാംഷയോടെ നോക്കി.
"നിർമല മേടം എങ്ങോട്ടാണ് "
"ആഹാ ഇതാരാ അലിയോ"
ഇത്തിരി കൊഞ്ചി കുഴഞ്ഞു നിർമല മറുപടി നൽകി.
"ബാങ്കിലേക്കാണോ..?
എങ്കിൽ കേറിക്കോ. "
അയാളുടെ കണ്ണുകൾ അർച്ചനയെ അടിമുടി ഒന്ന് ഉഴിഞ്ഞു
"എങ്കിൽ ചേച്ചി
💬 Comments
View all comments