0%

Chapter Title : അരളി പൂവ് [ആദി 007]

Author : ആദി 007 Read All Parts 1.2K
അർച്ചന നടത്തത്തിന്റെ വേഗത അല്പം കൂട്ടി. ഒപ്പം വിട്ടുകൊടുക്കാതെ നിര്മലയും. "ഡി പോത്തേ പിണങ്ങിയോ " (കള്ള ചിരിയോടെ നിർമല ചോദിച്ചു ) "ഞാൻ ഇങ്ങനെ ആയി പോയി പോത്തേ " (നിർമല ഒന്ന് നെടുവീര്പെട്ടു ) ആ നെടുവീർപ്പലിൽ കുറ്റബോധവും പകയും അമർഷവും എല്ലാം അടങ്ങിയിരുന്നു. "നിന്നോട് എങ്ങനാ കൊരങ്ങി ചേച്ചി കുട്ടി ഞാൻ പിണങ്ങുന്നേ " (സമാധാനിപ്പിക്കാൻ എന്നോണം അർച്ചന പറഞ്ഞു) നിർമല ഒന്ന് പുഞ്ചിരിച്ചു. പോസ്റ്റ്‌ ഓഫീസ് എത്താറായപ്പോൾ. ഇരുവരുടെ സമീപത്തു ഒരു ആൾട്ടോ കാർ വന്നു നിന്നു. ഗ്ലാസ്‌ മെല്ലെ താഴ്ന്നു. ഇരുവരും ആകാംഷയോടെ നോക്കി. "നിർമല മേടം എങ്ങോട്ടാണ് " "ആഹാ ഇതാരാ അലിയോ" ഇത്തിരി കൊഞ്ചി കുഴഞ്ഞു നിർമല മറുപടി നൽകി. "ബാങ്കിലേക്കാണോ..? എങ്കിൽ കേറിക്കോ. " അയാളുടെ കണ്ണുകൾ അർച്ചനയെ അടിമുടി ഒന്ന് ഉഴിഞ്ഞു "എങ്കിൽ ചേച്ചി പൊയ്ക്കോ " അയാൾക്കു അതികം നോട്ടം കൊടുക്കാതെ നിര്മലയോടെ അവൾ പറഞ്ഞു. നിർമല കാറിലേക്ക് കയറി. അർച്ചന വരാത്തതിൽ അലിയുടെ മുഖത്ത് ചെറു നിരാശ നിഴലാടി. ഇരുവർക്കും മനോഹരമായ ചിരി സമ്മാനിച്ചു അവൾ പോസ്റ്റ്‌ ഓഫീസിലേക്ക് പോയി. വാഹനം ബാങ്ക് ലക്ഷ്യമാക്കി നീങ്ങി. അലി നിർമലയുടെ ബാങ്കിൽ ആണ് ജോലി ചെയ്യുന്നത്. ട്രാൻസ്ഫർ ആയി വന്നിട്ട് 3 മാസമായേ ഉള്ളു. പ്രായം 29 ആരോഗ്യവാനായ ചെറുപ്പക്കാരൻ. കറുത്ത ശരീരം ആണങ്കിൽ കൂടി ആരും മോശം പറയാത്ത സൗന്ദര്യം ഉണ്ട്. അവിവാഹിതൻ.
"അവൾക്കു കുറച്ച് ജാടയാണല്ലോ " (കാർ ഓടിക്കുന്നതിന്റെ ഇടയ്ക്കു അലി പറഞ്ഞു ) "ആര് അർച്ചനയോ" "അതെ

💬 Comments

View all comments