0%

Chapter Title : അരളിപ്പൂന്തേൻ 1 [Wanderlust]

Author : wanderlust Read All Parts 7.6K

ഇളം ചൂട് വെള്ളം മുഴുവൻ മറിച്ച് കളഞ്ഞ് അതിൽ സാധനം ഒഴിച്ച് പെപ്സിയും ചേർത്ത് നന്നായി മിക്സ് ചെയ്ത് പുറത്തേക്ക് ഇറങ്ങി. നല്ലൊരു കഫേ നോക്കി ഒരു ഫ്രൈഡ് ചിക്കനും പറഞ്ഞ് അവിടെ ഇരുന്ന് അടി തുടങ്ങി. ആഹാ... എന്താ ഒരു സുഖം. കള്ളും ചിക്കനും... ഒരു 4 പെഗ്ഗ് എങ്കിലും അടിച്ചു കാണും. ഇനിയും കൂടിയാൽ ചിലപ്പോ എന്നെ എടുത്തോണ്ട് പോണ്ടിവരും എന്ന് തോന്നിയതുകൊണ്ട് ബാക്കി സാധനം ഭദ്രമാക്കി വച്ച് അവിടെ തന്നെ ഇരുന്നു... ഇപ്പൊ മനസിൽ മീരയും ഇല്ല ഒരു പുല്ലും ഇല്ല... തീർത്തും ശൂന്യം.

അവിടെ കണ്ണും അടച്ചിരുന്ന് ചെറിയൊരു മായക്കത്തിലേക്ക് വഴുതി വീണത് ഓർമയുണ്ട്. ഫ്ലൈറ്റ് വന്നതും എല്ലാവരും കയറിയതും എന്റെ പേര് വിളിച്ചു കൂവിയതും ഒന്നും ഞാൻ അറിഞ്ഞില്ല... അവസാനം എയർലൈൻസുകാരൻ ഒരു ചേട്ടൻ വന്ന് തട്ടിവിളിച്ചപ്പോൾ ആണ് കണ്ണ് തുറന്നത്... പിന്നെ എല്ലാം പെട്ടന്നായിരുന്നു.. എന്നെയും കാത്ത് തൊഴുകയ്യോടെ നിൽക്കുന്ന സുന്ദരികളായ രണ്ട് എയർഹോസ്റ്റസുമാർ...നിറഞ്ഞ പുഞ്ചിരിയും തൊഴുകയ്യും ഒക്കെ ഉണ്ടെങ്കിലും അവളുമാരുടെ മനസിൽ എന്നെ കൊല്ലാനുള്ള ദേഷ്യം ഉണ്ടാവും... ഓഹ് അധികം ഒന്നും ഇല്ലെന്നേ.. ഒരു 15 മിനിറ്റ് ഞാൻ കാരണം വൈകി..

നടന്ന് അവരുടെ അടുത്തെത്തിയപ്പോൾ അതിലൊരുവളെ കണ്ട് എന്റെ കണ്ണ് തള്ളി.... നമ്മുടെ ലില്ലിക്കുട്ടി അല്ലെ അത്...

: വെൽകം സർ.... ഹാവ് എ നൈസ് ജേർണി..

: താങ്കസ് മൈ ഡിയർ ലില്ലിക്കുട്ടീ......

വായും പൊളിച്ച് അവളെത്തന്നെ നോക്കി നിന്ന എന്നെ അവൾ സീറ്റിലേക്ക് ആനയിച്ചു. മുന്നിൽ തന്നെ ഉള്ള സീറ്റിൽ ആസനസ്ഥനായി...  തറവാട്ട്

💬 Comments

View all comments