Chapter Title : അരളിപ്പൂന്തേൻ 2 [Wanderlust]
പെണ്ണിനെ കെട്ടുന്ന സിസ്റ്റം ഒന്നും വരാത്തത് എന്റെ തെറ്റാണോ…
: അല്ലെങ്കിൽ നീ വന്നേനെ… ഒന്ന് പോട
: ഞാൻ ചുമ്മാ പറഞ്ഞതാടി… നീ ഇനി എന്നെ കേറി പ്രേമിക്കുവൊന്നും ചെയ്തേക്കല്ലേ
: ഓഹ് പിന്നേ … പ്രേമിക്കാൻ പറ്റിയൊരു സാധനം…
: ഉം… എന്നിട്ടല്ലേ പണ്ട് ഞാൻ തറവാട്ടിൽ നിക്കാൻ വന്നിട്ട് പോകുമ്പോ കണ്ണും പൊത്തി കുടുകുടാ കരഞ്ഞത് അല്ലെ… സത്യം പറ, ലെച്ചുന് ചെറുപ്പത്തിൽ എന്നോട് പ്രേമം അല്ലായിരുന്നോ
: അത് പ്രേമൊന്നും അല്ല…. അതൊരു ഇഷ്ടം
: ആഹ് ബെസ്ററ്… മതി മതി ഉരുളണ്ട…
: ആ….. മതി. ഞാൻ പോകുവാ… നീ ആള് ശരിയില്ല..
(എന്റെ കവിളിൽ ഒന്ന് പതുക്കെ അടിച്ചിട്ട് ലെച്ചു തിരിഞ്ഞു നടന്നു..)
: പോയിട്ട് എന്തിനാ…. പാച്ചു കൊടുത്തയച്ച ഗിഫ്റ്റ് നോക്കി ഓർമ്മകൾ അയവിറക്കാൻ ആണോ….
(ഉടനെ അവളൊന്ന് ഞെട്ടി. പുറത്തേക്ക് കാലെടുത്തുവയ്ക്കാൻ ഒരുങ്ങിയ ലെച്ചു ഒന്ന് നിന്നു…)
: എന്ത് ഗിഫ്റ്റ്… (അവളൊന്ന് പരുങ്ങികൊണ്ട് ചോദിച്ചു)
: എനിക്കെങ്ങനെ അറിയാം… നീയല്ലേ തുറന്നു നോക്കിയത്
: ഓഹ്… അതിൽ ഒന്നും ഇല്ല.. കുറച്ച് സ്പ്രേയും ക്രീമും ഒക്കെയാണ്
: ലെച്ചു… നീ നാളെ ഫ്രീയല്ലേ...നമുക്ക് ഒന്ന് പുറത്തൊക്കെ പോകാം എനിക്ക് കുറച്ച് സാധനങ്ങൾ വാങ്ങാൻ ഉണ്ട്
ലെച്ചു പോയ ഉടനെ ഞാൻ കയറി കിടന്നു. അവൾ ഇപ്പോഴും പണ്ടത്തെ പോലെ എന്നോട് അടുത്തിടപഴകുന്നത് കാണുമ്പോൾ എന്തോ ഒരു വശപ്പിശക് തോനുന്നു. എന്റെ മനസ്സിൽ തെറ്റായ ഉദ്ദേശം ഉള്ളതുകൊണ്ട് തോന്നിയതാവാം. എന്തായാലും കിടന്നുറങ്ങാൻ തീരുമാനിച്ചു.
………………...
ഇതേസമയം
💬 Comments
View all comments