0%

Chapter Title : അരളിപ്പൂന്തേൻ 2 [Wanderlust]

Author : wanderlust Read All Parts 11K

താഴെ കിടന്നുറങ്ങുന്ന കാളകുട്ടൻ വിടുമെന്ന് തോന്നുന്നില്ല.

ഒരുകണക്കിന് നോക്കിയാൽ ലെച്ചു എന്റെ മുറപ്പെണ്ണ് അല്ലെ… അപ്പൊ നോക്കുന്നതിൽ തെറ്റില്ല. അവൾക്ക് പ്രായം കൂടിപ്പോയത് എന്റെ തെറ്റാണോ. ഓരോന്ന് ആലോചിച്ച് കുട്ടിക്കാലത്തെ ചില ഓർമകളിലേക്ക് വഴുതി വീണത് അറിഞ്ഞില്ല..

അന്നൊക്കെ അമ്മവീട്ടിൽ നിൽക്കാൻ പോയാൽ ലെച്ചുവായിരുന്നു എന്റെ കളികൂട്ടുകാരി. സൈക്കിൾ ഓടിക്കാൻ പഠിപ്പിച്ചതും, ഉപ്പും മുളകും കൂട്ടി മാങ്ങാ തിന്നാൻ പഠിപ്പിച്ചതും ഒക്കെ ലെച്ചുവാണ്. സൈക്കിൾ ഓടിക്കുന്നതിനേക്കാൾ താല്പര്യം അവളുടെ പുറകിൽ കെട്ടിപിടിച്ചിരുന്ന് പോകാൻ ആയിരുന്നു. മഴക്കാലമായാൽ തൊടിയിലെ വെള്ളക്കെട്ടിൽ അവളോടൊപ്പം കളിച്ചിരുന്ന ഓർമ്മകൾ മനസ്സിൽ ഒരു കുളിരായി ഇന്നും നിലനിൽക്കുന്നു. ഉറങ്ങാൻ കിടന്നാൽ എന്നെ കെട്ടിപിടിക്കാതെ ലെച്ചുവിന് ഉറക്കം വരില്ല. ഓരോ അവധിക്കാലം കഴിഞ്ഞ് ഞാൻ തിരിച്ചു പോകുമ്പോഴും ഈറൻ മിഴികളോടെ എന്നെ യാത്രയാക്കുന്ന ലെച്ചുവിന്റെ മുഖം ഇപ്പോഴും ഓർമയിലുണ്ട്. കെട്ടിപിടിച്ചൊരു ഉമ്മയും തന്ന് കണ്ണുനീർ പൊഴിച്ചുകൊണ്ട് ഓടിമറയുന്ന ലെച്ചുവിനെ കാണുമ്പോൾ എല്ലാവരും കളിയാക്കും. അമ്മയും അമ്മാവനും ഒക്കെ അന്നേ പറയും ശ്രീക്കുട്ടൻ ആയിരുന്നു മൂത്തതെങ്കിൽ പിടിച്ചു കെട്ടിക്കാമായിരുന്നു എന്ന് …അവർ കളിയായി പറഞ്ഞ കാര്യം നടന്നിരുന്നെങ്കിൽ എന്ന് ഇപ്പൊ ആശിച്ചുപോകുന്നുണ്ട് ലെച്ചുവിന്റെ ഇപ്പോഴത്തെ സൗന്ദര്യം കാണുമ്പോൾ.

…………….

ശ്രീക്കുട്ടാ … എന്നും വിളിച്ച് അമ്മ അടുത്ത് വന്നപ്പോഴാണ് ഓർമകളിൽ നിന്നും ഉണർന്നത്. അമ്മയുടെ മടിയിൽ തലവച്ച് കിടക്കാൻ നല്ല രസാണ്. കുറച്ചുനേരം അങ്ങനെ കിടന്നു. കുട്ടികാലത്ത് അച്ഛന്റെ ദേഹത്ത് കയറി കിടന്നാണ് ശീലിച്ചത്. അച്ഛൻ പോയപ്പോൾ അമ്മയുടെ മടിയിൽ കിടന്ന് ഒരുപാട് കരഞ്ഞിട്ടുണ്ട്. പിന്നീട് ആ കിടത്തം ഒരു ശീലമായി. അമ്മയൊരു പാവം ആണ്. സ്കൂൾ

💬 Comments

View all comments