0%

Chapter Title : അരളിപ്പൂന്തേൻ 2 [Wanderlust]

Author : wanderlust Read All Parts 11K

ടീച്ചർ ആയിരുന്നു. കുട്ടികൾക്കൊക്കെ പ്രിയപ്പെട്ട ലക്ഷ്മി ടീച്ചർ. അച്ഛൻ പോയപ്പോഴും 'അമ്മ തളരാതെ പിടിച്ചു നിന്നത് സ്കൂളിൽ കുട്ടികളോടൊത്ത് സമയം ചിലവഴിക്കുന്നത് കൊണ്ടാണെന്ന് എല്ലാവരും പറയും. കുട്ടികളെ ജീവനായിരുന്നു അമ്മയ്ക്ക്. അമ്മയുടെ അതേ സ്കൂളിൽ പഠിച്ചു വളർന്നതുകൊണ്ട് ചീത്ത കൂട്ടുകെട്ടുകളിൽ ഒന്നും ഞാൻ ചെന്ന് തലവച്ചു കൊടുത്തില്ല. അച്ഛന്റെ മരണശേഷം തീർത്തും നിരാശനായിരുന്ന എന്നെ ചേർത്തുപിടിച്ചത് കിച്ചാപ്പിയും കൂട്ടരും ആണ്. അങ്ങനെ പതിയെ നാട്ടിലെ രാഷ്ട്രീയ സാംസ്‌കാരിക വേദികളിലൊക്കെ സജീവ സാന്നിധ്യമായി മാറി. ക്യാപ്റ്റൻ മാധവന്റെ മകൻ എന്ന പരിഗണന എപ്പോഴും എനിക്കൊരു മുതൽക്കൂട്ട് ആയിരുന്നു. അച്ഛന്റെ പേരിൽ നടത്താറുള്ള പല പരിപാടികളിലും നിറസാന്നിധ്യമായി ഞാൻ മാറിയിരുന്നു. എന്നും ഞങ്ങളെ ബഹുമാനത്തോടെ മാത്രം കണ്ടിരുന്ന നാട്ടുകാർ. എല്ലാവരുമായും അടുത്തിടപഴകി അവരുടെ വിഷമങ്ങളിൽ കൂട്ടുകൂടി എന്ത് ആവശ്യത്തിനും വിളിപ്പുറത്ത് ഉണ്ടാവുന്ന എന്നെയും എന്റെ കൂട്ടുകാരെയും വലിയ കാര്യമാണ് നാട്ടിൽ എല്ലാവർക്കും. പ്രവാസത്തിലേക്ക് കടന്നതിൽ പിന്നെയാണ് നാടിന്റെ സ്പന്ദനങ്ങളിൽ നിന്നും അകന്നുപോയത്. ഇനി വീണ്ടും പൂർവാധികം ശക്തിയോടെ നാട്ടുകാരിൽ ഒരാളായി അവരുടെ ഇടയിലേക്ക് ഇറങ്ങണം.

: മോനെ എണീക്കെടാ… വിശക്കുന്നില്ലേ എന്റെ കുട്ടിക്ക്

: കുറച്ച് കഴിയട്ടെ എന്റെ ലക്ഷ്മിക്കുട്ടീ… എത്ര കാലായി എന്റെ അമ്മേടെ മടിയിൽ ഇതുപോലെ കിടന്നിട്ട്…

: ഞാൻ വിളിക്കാഞ്ഞിട്ടാണോ…. നീ വരാഞ്ഞിട്ടല്ലേ

: ഇനി എന്റെ ലക്ഷ്മികുട്ടിയെ ഒറ്റയ്ക്കാക്കീട്ട് എവിടേം പോവില്ല… എപ്പോഴും കൂടെ തന്നെ ഉണ്ടാവും….

: എന്റെ ശ്രീക്കുട്ടൻ ആളാകെ മാറിപ്പോയി...ഇപ്പൊ നല്ല സുന്ദരൻ മോനായി

: കാശ് കൊടുത്ത് ഉണ്ടാക്കിയ തടിയാ…. ഡെയിലി ജിമ്മിൽ പോയി ഉരുട്ടി എടുത്തതാ…

:

💬 Comments

View all comments