Chapter Title : അരളിപ്പൂന്തേൻ 2 [Wanderlust]
നീ നോക്കിയില്ലേൽ എന്താ… അവിടെ ഇരിക്കുന്ന അവന്മാരൊക്കെ ഇങ്ങോട്ടാ നോക്കുന്നെ… ഡാ പൊട്ടാ ഇപ്പൊ തിരിഞ്ഞു നോക്കല്ലേ..
: ഓഹോ… അവർ വിചാരിച്ചു കാണും നീ എന്റെ ലൈനാണെന്ന്
: ഞാൻ പറയണോ പെങ്ങളാണെന്ന്
: അയ്യട… എന്നിട്ട് നിനക്ക് സൗകര്യത്തിൽ അവന്മാരെ നോക്കാൻ ആയിരിക്കും
-------------
യാത്ര തുടർന്നു. സിറ്റിയിൽ ഉള്ള മാളിലേക്കാണ് ആദ്യം പോയത്. എനിക്ക് കുറച്ച് സാധനങ്ങൾ വാങ്ങാൻ ഉണ്ട്. വേറെ ഒന്നും അല്ല കുറച്ച് ഷഢി, ബനിയൻ , ചെരുപ്പ് അതൊക്കെയാണ് വേണ്ടത്. പിന്നെ ലെച്ചുവിന് എന്തെങ്കിലും വേണമെങ്കിൽ അതും. അമ്മയെക്കൂട്ടി വേറൊരു ദിവസം വരണം.ഇന്നിപ്പോ അത്യാവശ്യ സാധനങ്ങൾ മാത്രം വാങ്ങാം. ആദ്യം ഒരു ചെരുപ്പ് വാങ്ങി, ശേഷം തുണിക്കടയിൽ. ലെച്ചു കൂടെ ഉള്ളതുകൊണ്ട് ഷഢി വാങ്ങാൻ ചെറിയൊരു മടിയുണ്ട്. പക്ഷെ സെയിൽസ് ഗേൾ ഒരു മടിയും ഇല്ലാതെ ഇങ്ങോട്ട് ചോദിച്ചു..
: ഉണ്ടർവെയർ എന്തെങ്കിലും നോക്കണോ
: ഉം.. വേണം
: സൈസ് എത്രയാ
: ഒരു 90 മതിയാവും…
: അത് കുറച്ച് ടൈറ്റ് ആയിരിക്കില്ലേ..
: ഹേ ഇല്ല അതാ എടുക്കാറ്
എന്റെ ചമ്മലും പരുങ്ങലും ഒക്കെ കണ്ട് ലെച്ചുവിന് ചിരി വരുന്നുണ്ട്. കടയിലെ പെണ്ണ് പിന്നേം ഓരോന്ന് ചോദിച്ചു.. കളർ, ബ്രാൻഡ് അങ്ങനെ എന്തൊക്കെയോ..ഇതിനൊക്കെ ഉത്തരം കൊടുത്തത് ലെച്ചുവാണ്. അത് ഏതായാലും നന്നായി. അവസാനം അവൾ ചോദിച്ചൊരു ചോദ്യത്തിൽ ലെച്ചു ഒന്ന് പതറി..
: ഹസ്ബൻഡ് ഇത്രയും സാധനങ്ങൾ വാങ്ങിയില്ലേ.. ചേച്ചിക്ക് ഒന്നും വേണ്ടേ..
ആ ചോദ്യം കേട്ട് ലെച്ചു എന്നെയൊന്ന് നോക്കി. എന്തായാലും അവസരം
💬 Comments
View all comments