0%

Chapter Title : അരളിപ്പൂന്തേൻ 2 [Wanderlust]

Author : wanderlust Read All Parts 11.1K

ഞാൻ അവരെ രണ്ടാളെയും നോക്കി ഒരു ചിരിയും പാസ്സാക്കി ഒറ്റവലിക്ക് സാധനം വലിച്ചു കയറ്റി. സാധാരണ രണ്ടിൽ നിർത്താറുള്ള ചന്ദ്രേട്ടൻ ഞാൻ കൂടെ വന്നതിന്റെ സന്തോഷത്തിൽ മൂന്നെണ്ണം കഴിച്ചു. ഞാനും വിട്ടില്ല. മൂന്ന് പെഗ്ഗ് അടിച്ച് സീതേച്ചി വിളമ്പിത്തന്ന ചോറും കുറച്ച് കഴിച്ച് വീട്ടിലേക്ക് നടന്നു. ഞാൻ വീടുവരെ എത്തില്ലേ എന്ന പേടി സീതേച്ചിക്ക് ഉണ്ട്. അവർ സ്വപ്നയോട് എന്നെ കൊണ്ടുവിടാൻ പറയുന്നുണ്ട്. അതൊന്നും  വേണ്ടെന്ന് പറഞ്ഞ് ഞാൻ നടന്നു. നോക്കുമ്പോ ടോർച്ചുമായി സ്വപ്നേച്ചി എന്റെ പുറകെ വരുന്നുണ്ട്. അവർ വരുന്നത് കണ്ട് ഞാൻ അവിടെ നിന്നു. സ്വപ്നേച്ചി അടുത്തെത്തിയപ്പോൾ വീണ്ടും നടത്തം തുടങ്ങി. മൂന്ന് പെഗ്ഗിലൊന്നും ലാലു കുലുങ്ങില്ലെന്ന് ഇവർക്ക് അറിയില്ലല്ലോ. പക്ഷെ ഇതിൽ നിർത്തുന്നതാണ് നല്ലത്. കൂടി കഴിഞ്ഞാൽ പിന്നെ വല്ലാത്തൊരു അവസ്ഥ ആയിപ്പോകും. ഇതാവുമ്പോ നല്ല സുഖത്തിൽ ഇങ്ങനെ പറന്നു നടക്കാം.

: ലാലു… എപ്പൊഴാ ഇങ്ങനെ വെള്ളമടിയൊക്കെ തുടങ്ങിയത്

: കുറച്ചായി… പക്ഷെ എപ്പോഴും ഇല്ല കേട്ടോ.. കഴിക്കുമ്പോഴും അധികം അടിക്കാറില്ല. രണ്ടിൽ നിർത്തും. ഇന്ന് ഒന്ന് അധികം അടിച്ചു

: മീര പോയ വിഷമത്തിൽ ആണോ… അടിച്ചത്

: അത് സ്വപ്നേച്ചിയും അറിഞ്ഞോ…അമ്മ പറഞ്ഞതായിരിക്കും അല്ലെ

: അല്ല… ലെച്ചു പറഞ്ഞു. പിന്നെ അമ്മയും നാത്തൂനോട് പറയുന്ന കേട്ടു

: ഓഹോ… ലെച്ചു നിങ്ങളും നല്ല കൂട്ടാണ് അല്ലെ..

: ഉം… അവളും ഒറ്റയ്ക്ക് ജീവിക്കുവല്ലേ.. ഒരു കുഞ്ഞില്ലാത്ത വിഷമം എപ്പോഴും പറയും

: ഉം….അതൊക്കെ ഓരോ ആളുടെ വിധി അല്ലെ. എല്ലാർക്കും എല്ലാം കൊടുക്കില്ലല്ലോ..

: അത് ശരിയാ…

💬 Comments

View all comments