Chapter Title : അരളിപ്പൂന്തേൻ 2 [Wanderlust]
നീ വരുന്നെന്ന് പറഞ്ഞപ്പോൾ ലെച്ചുന്റെ സന്തോഷം ഒന്ന് കാണണം.. നിങ്ങൾ കുട്ടിക്കാലം മുതൽ നല്ല കൂട്ടാണെന്ന് ആണല്ലോ അവൾ പറഞ്ഞത്
: ആണോ… കുട്ടിക്കാലത്ത് ഞങ്ങൾ ചക്കരയും അടയും പോലായിരുന്നു. ഇപ്പോഴും നല്ല കൂട്ടാണ്. പിന്നെ അവളുടെ കല്യാണം ഒക്കെ കഴിഞ്ഞതല്ലേ അതുകൊണ്ട് ഞാൻ കുറച്ച് പുറകോട്ട് വലിഞ്ഞതാണ്
: ആഹാ… കല്യാണം കഴിഞ്ഞാൽ എന്താ. അവൾ ഇപ്പോഴും നിന്റെ മുറപ്പെണ്ണ്…...അല്ല ചേച്ചി തന്നല്ലേ..
: മാറ്റണ്ട രണ്ടും ശരിയാണ്.. മുറപ്പെണ്ണും ചേച്ചിയും ഒക്കെ ഒരാൾ തന്നെ
: ഇനി ലാലു ഒറ്റയ്ക്ക് പോവില്ലേ… ഞാൻ മുറ്റത്തേക്ക് വരുന്നില്ല. അമ്മ എന്തെങ്കിലും വിചാരിക്കും. മോൻ അടിച്ചു ഫിറ്റായിട്ട് കൊണ്ടാക്കാൻ വന്നതാണെന്ന് വിചാരിച്ചാലോ..
: അയ്യേ… എന്റെ ലക്ഷ്മികുട്ടിയോ.. അതൊന്നും ഒരു കുഴപ്പമില്ല. നിങ്ങൾ വാ കയറിയിട്ട് പോവാം
: വേണ്ടെടാ… ഞാൻ പിന്നെ വരാം..
------/------/-----/-----
എല്ലാരും ഭക്ഷണം കഴിക്കാൻ ഇരുന്നു. എനിക്ക് അധികം വിശപ്പില്ല. എങ്കിലും കുറച്ച് കഴിച്ചില്ലെങ്കിൽ അമ്മയുടെ മുഖം വാടും. അതുകൊണ്ട് കുറച്ചു കഴിക്കാം. ലെച്ചു എനിക്ക് എതിരിൽ ഇരിക്കുന്നുണ്ട്. അവളുടെ മുഖം പ്ലേറ്റിൽ നിന്നും ഉയരുന്നില്ലല്ലോ.. ഇടയ്ക്ക് മുഖത്തൊരു പുഞ്ചിരി കാണാം. ഇടയ്ക്ക് നാണവും. പെണ്ണ് ഈ ലോകത്ത് ഒന്നും അല്ലെ...എന്തായാലും ഒരു സൂത്രം ഒപ്പിക്കാം…
കസേര ടേബിളിനോട് അടുപ്പിച്ച് ഇട്ട് കാൽ നീട്ടി പതുക്കെ ലെച്ചുവിന്റെ കാൽപ്പാദത്തിൽ തൊട്ടു. ലെച്ചു പെട്ടെന്ന് മുഖം ഉയർത്തി മിഴിച്ചൊന്ന് നോക്കി. അമ്മ കാണണുന്നില്ലെന്ന് ഉറപ്പുവരുത്തി ഞാൻ അവളെനോക്കി കണ്ണിറുക്കി. അവൾ ഉടനെ ചുണ്ടുകൊണ്ട് പോടാ എന്ന് പറഞ്ഞു തലയൊന്നനക്കി. ആഹാ.. അത്രയ്ക്കായോ. എങ്കിൽ
💬 Comments
View all comments