Chapter Title : അരളിപ്പൂന്തേൻ 2 [Wanderlust]
: നീ റൂമിലേക്കു പോ… ബാക്കി ഞാൻ വന്നിട്ട് പറഞ്ഞു തരാം.
: വേഗം വരണേ മുത്തേ.. ഞാൻ കാത്തിരിക്കും
: വരാട്ടാ…
-----------
പണിയൊക്കെ തീർത്ത് അമ്മയും ലെച്ചുവും ഹാളിൽ വന്നിരുന്ന് കുറച്ചുനേരം സംസാരിച്ചിരുന്നു. അമ്മയ്ക്ക് പിന്നെ രാത്രിയായാൽ പെട്ടെന്ന് ഉറക്കം വരുന്ന കൂട്ടത്തിൽ ആണ്. സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ചിലപ്പോ ഉറങ്ങിയിട്ടുണ്ടാവും. ഒരു 9 മണിയൊക്കെ കഴിയുമ്പോഴേക്കും അമ്മ 9 കോട്ടുവായി ഇട്ടുകാണും. അവസാനം ലെച്ചു പോയി കിടന്നോ എന്ന് പറഞ്ഞപ്പോഴേക്കും അമ്മ സ്വർഗം കിട്ടിയ സന്തോഷത്തോടെ പോയുറങ്ങി. ഞാൻ ലെച്ചുവിനെ നോക്കി ഒന്ന് ചിരിച്ചു. അവൾ മൈൻഡ് ചെയ്തില്ല. കുറേ അവളെ നോക്കിയെങ്കിലും പെണ്ണ് മുഖത്തുപോലും നോക്കുന്നില്ല. എവിടെ വരെ പോകുമെന്ന് നോക്കാലോ.. ഞാൻ പതുക്കെ എഴുന്നേറ്റ് റൂമിലേക്ക് പോയി. കുറച്ചു കഴിഞ്ഞു താഴെ നിന്നും കതക് അടക്കുന്ന ശബ്ദം കേട്ടപ്പോൾ മനസിലായി ലെച്ചു മുകളിലേക്ക് വരാറായെന്ന്. അവളുടെ വരവും പ്രതീക്ഷിച്ചു നിന്ന എന്റെ കണക്കുകൂട്ടൽ തെറ്റി. അവൾ നേരെ റൂമിലേക്ക് പോയി വാതിൽ അൽപ്പം ശക്തിയിൽ അടച്ചു. ആ ശബ്ദം എനിക്ക് കേൾക്കാം. ഓഹോ അപ്പൊ പെണ്ണ് ചൂടിൽ ആണല്ലോ. കുറച്ചു നേരം നോക്കാം. എന്നിട്ടും വന്നില്ലെങ്കിൽ പോയി ഒന്ന് തണുപ്പിച്ചിട്ട് തന്നെ കാര്യം. എന്റെ ലെച്ചുവല്ലേ.. ഇനിയിപ്പോ അവളുടെ മുന്നിൽ കുറച്ച് താണുകൊടുത്താൽ എന്താ..
മൊബൈലിൽ നോക്കുമ്പോൾ ആള് ഓൺലൈനിൽ ഉണ്ട്. ചിലപ്പോ പാച്ചുവിനെ വിളിക്കുവായിരിക്കും. വിളിച്ച് കിട്ടിയോ എന്തോ. ഒരു മെസ്സേജ് ഇട്ടാലോ… ഹായ് ലെച്ചു… എന്നും പറഞ്ഞു ഒരു മെസ്സേജ് അയച്ചു നോക്കി. അവൾ കണ്ടു പക്ഷെ റിപ്ലൈ ഒന്നും
💬 Comments
View all comments