0%

Chapter Title : അരളിപ്പൂന്തേൻ 3 [Wanderlust]

Author : wanderlust Read All Parts 6.2K

നോക്കി. ചുമ്മാ കണ്ണുകൊണ്ട് എന്താണ് ചോദിച്ചതും രണ്ട് എണ്ണം എഴുന്നേറ്റ് എന്റെ അടുത്തേക്ക് നടന്നു. എന്റെ ശ്രീ… നിനക്കെന്തിന്റെ കഴപ്പാ… മനസ് ഇങ്ങനൊക്കെ പറഞ്ഞെങ്കിലും ഞാൻ അവിടെ തന്നെ ഇരുന്നു..

: ഹലോ ചേട്ടാ… എന്താണ് കോളേജ് വിടുന്ന സമയത്ത് ഇവിടൊരു ചുറ്റിക്കളി…

: ഓഹ്… ഒന്നുമില്ലെട കൊച്ചനേ ഒരു പെണ്ണ് വരാമെന്ന് പറഞ്ഞിട്ടുണ്ട്, അവളെ കാത്തിരിക്കുവാ

: ആഹാ.. അപ്പൊ നമ്മൾ ഊഹിച്ചതുപോലെ തന്നെ… കോളേജിൽ ഇത്രേം ആൺപിള്ളേരുണ്ടായിട്ട് പുറത്തുനിന്നൊരു ഇറക്കുമതി വേണോ ചേട്ടാ… വിട് വിട്.. വണ്ടിവിടാൻ നോക്ക്.. അല്ലേൽ ചിലപ്പോ… കിക്കർ ചവിട്ടാൻ കാലു പൊങ്ങില്ല…

: ഇത് കൊഴപ്പം പിടിച്ച ഏരിയ ആണല്ലേ.. സോറി അനിയാ. ഞാൻ പൊക്കോളാം. വെറുതെ ഒരു പ്രശനത്തിനില്ല..

: അപ്പൊ ശരി.. ഇനി ഈ ഭാഗത്ത് ഇതുപോലെ കണ്ടുപോകരുത്, കോളേജ് പിള്ളേര് കയറി നിരങ്ങും ഈ ആറടി ബോഡിയിൽ.

: ഇല്ലനിയ.. ഞാൻ പൊക്കോളാം. എന്തായാലും ഇത്രയും ആയില്ലേ ഒന്ന് പരിചയപ്പെടാം, നിങ്ങളൊക്കെ എന്താ പഠിക്കുന്നേ..

: ഞങ്ങൾ ബി ടെക് മെക്കാനിക്കൽ ആണ്…

: ഏത് ഇയറാ..

: സെക്കന്റ് ഇയർ…

: ആഹാ… കൊള്ളാലോ, എവിടാ വീട്

: ഞങ്ങൾ രണ്ടാളും കണ്ണൂർ ടൗണിൽ തന്നാ, ബാക്കി അവിടെ ഇരിക്കുന്നവരൊക്കെ ഇവിടെ അടുത്തൊക്കെ ഉള്ളതാ… പരിചയപ്പെടണോ

: ഹേ… എന്തിന്. അതൊക്കെ ഞാൻ വഴിയേ പരിചയപ്പെട്ടോളാം..

ശ്രീ… നീ നേരത്തെ എത്തിയോ.. (ലെച്ചുവിന്റെ വിളികേട്ട് ഞാനൊന്ന് തിരിഞ്ഞു നോക്കി.. അയ്യോ രാവിലത്തെ കുട്ടിയാനയും ഉണ്ടല്ലോ…)

: ലെച്ചു ഒരു മിനിറ്റേ.. നമ്മുടെ പിള്ളേരാ,

💬 Comments

View all comments