0%

Chapter Title : അരളിപ്പൂന്തേൻ 3 [Wanderlust]

Author : wanderlust Read All Parts 6.2K

മലന്ന് പറക്കും… ആ സീനൊക്കെ ശ്രീലാൽ പണ്ടേ വിട്ടതാ..

: മറ്റേ പെണ്ണ് തേച്ചിട്ടു പോയോണ്ടല്ലേ … തള്ളി മറിക്കാതെ ശ്രീകുട്ടാ.

: ലെച്ചു വന്നേ… ഇനി ഇവിടെ നിന്നാൽ നിങ്ങൾ എന്നെ ആക്കി കൊല്ലും.

പുതിയ ബാച്ചിനെ വരവേൽക്കാനായി കൊടിതോരണങ്ങളും ബാനറുകളും ഒക്കെ കോളേജ് ഗേറ്റ് മുതൽ വലിയിലുടനീളം അലങ്കരിച്ചിട്ടുണ്ട്. ഞാൻ കുറച്ച് വൈകിയോ എന്നൊരു സംശയം. വഴിയിൽ ഒന്നും പിള്ളേർ ആരും ഇല്ല. എല്ലാവരും മുകളിലത്തെ നിയയിൽ ബാൽക്കണിയിൽ നിന്ന് കാഴ്ച കാണുകയാണ്. നെല്ലിമരം അതിരിടുന്ന വഴിയിലൂടെ ബുള്ളറ്റ് പതുക്കെ അകത്തേക്ക് പ്രവേശിച്ചു. നീല ജീൻസിൽ തൂവെള്ള ഷർട്ടിന്റെ കൈകൾ കൈമുട്ടുവരെ മടക്കിവച്ച് മസിലും കൊഴുപ്പിച്ച് കറുത്തൊരു കണ്ണടയും, നല്ലൊരു ബൂട്ടും, കയ്യിൽ ഒരു സ്മാർട്ട് വാച്ചുമായി ബുള്ളറ്റിൽ വന്നിറങ്ങിയ ചെറുക്കനെ മുകളിലെ വരാന്തയിൽ നിന്നും ആൾക്കാർ ശ്രദ്ധിക്കുന്നുണ്ടെന്ന് തോനുന്നു. കറുത്ത കണ്ണടയ്ക്കുള്ളിലൂടെ കണ്ണുകൾ ഓരോ മുഖത്തും പരതി നടന്നു. ചിലരൊക്കെ വിചാരിച്ചു കാണും പുതിയ ഏതോ വാദ്യാരാണെന്ന്.

വണ്ടി നിർത്തി കാലെടുത്തു വച്ചത് രാമേന്ദ്രൻ മാഷിന്റെ മുന്നിലേക്കാണ്. ഉടനെ മാഷിന്റെ കാലിൽ തൊട്ടുവണങ്ങി. അച്ഛന്റെ അടുത്ത ബന്ധത്തിൽ ഉള്ളതാണ് മാഷ്. ഞാൻ മുൻപ് ഇവിടെ പഠിക്കുമ്പോൾ എന്റെ ഡിപ്പാർട്മെന്റ് ഹെഡ് ആയിരുന്നു. വീണ്ടും കോളേജിൽ ചേരണം എന്ന് പറഞ്ഞപ്പോൾ എനിക്കുവേണ്ട എല്ലാ സഹായങ്ങളും ചെയ്തത് മാഷാണ്.

: ശ്രീ.. എങ്ങനുണ്ട് അന്തരീക്ഷം, കുറേ മാറ്റങ്ങൾ ഒക്കെ വന്നു, എന്റെ മരങ്ങളൊക്കെ തഴച്ചു വളർന്നത് കണ്ടോ നീ..

: മാഷ് ഇപ്പോഴും പരിസ്ഥിതി ക്ലബ്ബൊന്നും വിട്ടില്ലെന്ന് തോനുന്നു.

: അത് നമ്മുടെ രക്തത്തിൽ ഉള്ളതല്ലേ…

💬 Comments

View all comments