0%

Chapter Title : അരളിപ്പൂന്തേൻ 3 [Wanderlust]

Author : wanderlust Read All Parts 6.2K

ഇനി നീയും ഉണ്ടല്ലോ. നമുക്ക് ഉഷാറാക്കാം

ഈ ക്യാമ്പസിൽ ഉള്ള മരങ്ങളും പൂന്തോട്ടവും എല്ലാം മാഷിന്റെ പരിശ്രമത്തിൽ ഉണ്ടായതാണ്. ഞാൻ ഉള്ള സമയത്ത് ഞാനായിരുന്നു അതിന്റെ അമരക്കാരൻ. എന്റെ വകയും ഒത്തിരി മരങ്ങൾ ഉണ്ട് ക്യാമ്പസിൽ. മാഷ് പറഞ്ഞപോലെ ഇനി എല്ലാം ഒന്ന് ഉഷാറാക്കണം.

: മാഷെ എങ്ങനുണ്ട് പുതിയ പിള്ളേരൊക്കെ..

: എല്ലാ ടൈപ്പും ഉണ്ട്… എന്നാലും കുഴപ്പമില്ല

: നമുക്ക് പണിയാവുമോ… പിള്ളേരുടെ കയ്യീന്ന് വാങ്ങിച്ചു കൂട്ടേണ്ടി വരുമോ

: ആരാ ഇത് പറയുന്നേ… ലാലു കിച്ചാപ്പി ടീമിനോട് മുട്ടാൻ ധൈര്യമുള്ള ഏത് പിള്ളേരാ അന്ന് ഇവിടെ ഉണ്ടായിരുന്നേ. അന്ന് എന്തോ ഒരു കേസൊക്കെ ഉണ്ടായിരുന്നില്ലേ …

: ഹേ കേസായില്ല… അത് സ്‌റ്റേഷനിൽവച്ച് തീർപ്പാക്കി. പക്ഷെ അന്ന് S I സാറിന്റെ കയ്യീന്ന് കിട്ടിയത് ഇപ്പോഴും ഓർമയുണ്ട്.

: അതുകൊണ്ട് കിച്ചു രക്ഷപെട്ടില്ലേ…ഇപ്പൊ വലിയ നേതാവല്ലേ

: അല്ല മാഷേ… ഇങ്ങനെ പറഞ്ഞോണ്ടിരുന്നാൽ ക്ലാസ്സിൽ പോവണ്ടേ.

: നീ വാ. ഓഫിസിൽ ചെറിയ പണിയുണ്ട്. എന്നിട്ട് വേഗം വിട്ടോ. ആദ്യ ദിവസം തന്നെ ടീച്ചറെ മുഷിപ്പിക്കണ്ട

ഓഫിസിലെ പേപ്പർ വർക്കൊക്കെ തീർത്ത് മുകളിലത്തെ നിലയിലുള്ള ക്ലാസ്സിലേക്ക് വിട്ടു. ക്ലാസ്സിൽ എല്ലാവരും ഭയങ്കര അച്ചടക്കത്തിൽ ആണല്ലോ.ആഹ് … ചുമ്മാ അല്ല ഇടിവെട്ട് പീസാണല്ലോ മുന്നിൽ ഇരിക്കുന്നത്. എന്റെ ലില്ലീ.. നിന്നെ കണ്ടതുമുതൽ കാണുന്നതെല്ലാം പൊന്നാണല്ലോ. പുതിയ ആളാണെന്ന് തോന്നുന്നു. മാലയും വളയും സിന്ദൂരക്കുറിയും കണ്ടാലേ അറിയാം കല്യാണം കഴിഞ്ഞിട്ടുണ്ട്.അധികം പ്രായം ഒന്നും ഉണ്ടാവില്ല, എന്തായാലും ടീച്ചർ കൊള്ളാം.

: എക്സ്ക്യൂസ്‌ മീ.. മേ ഐ

💬 Comments

View all comments