0%

Chapter Title : അരളിപ്പൂന്തേൻ 3 [Wanderlust]

Author : wanderlust Read All Parts 6.2K

പെരുത്ത് ഇഷ്ടാണ്. പക്ഷെ എന്റെ കഴുത്തിൽ ഈ താലി കയറിയതുമുതൽ പാച്ചു ആണെന്റെ ലോകം. അത് എല്ലാ പെണ്ണിനും അങ്ങനെ തന്നെയിരിക്കും. എന്തൊക്കെ കുറ്റവും കുറവുകളും ഉണ്ടെങ്കിലും ഭർത്താവ് എന്നും ഭർത്താവ് ആണ്. ആ ബന്ധം കരയും തിരയും പോലാണ്. എത്ര പിരിഞ്ഞിരിക്കാൻ നോക്കിയാലും ഇടയ്ക്കിടെ രണ്ടാളും പുല്കിക്കൊണ്ടിരിക്കും. സുഖത്തിനുവേണ്ടി നമ്മൾ ചിലപ്പോൾ പലതും ചെയ്യും, പക്ഷെ അതൊക്കെ താൽക്കാലികമാണ്, എന്നാൽ ഭാര്യാ ഭർതൃ ബന്ധം അനന്തമാണ് താനും. ശ്രീകുട്ടന് കല്യാണം ഒക്കെ കഴിയുമ്പോ മനസിലാവും ഞാൻ പറഞ്ഞത്തിന്റെ അർഥം.

: ഉം…ശരിയാ. എത്ര പിണങ്ങിയാലും അമ്മ അച്ഛനെ വിളിക്കാതെ കിടക്കില്ലായിരുന്നു. ചിലപ്പോ ഡ്യൂട്ടിയിൽ ഉള്ളപ്പോൾ വിളിച്ചാൽ കിട്ടില്ല, അന്ന് ആകെ മൂഡോഫ് ആയിരിക്കും. ലെച്ചു പറഞ്ഞത് എനിക്ക് മനസിലായി. പിണക്കം ഒന്നും ഇല്ലഡി

: ഞാൻ ഇങ്ങനൊക്കെ പറഞ്ഞപ്പോ പേടിച്ചുപോയോ…ഡാ പൊട്ടാ, എനിക്ക് നിന്നെ ജീവനാണ്. നീ അന്ന് ചോദിച്ചപ്പോൾ ഞാൻ കള്ളം പറഞ്ഞതാ. കുട്ടിക്കാലം മുതൽ ഈ രാവണൻ എന്റെ സ്വന്തമായിരുന്നെങ്കിൽ എന്നാശിച്ചിച്ചുണ്ട്. നീ നിർത്തി വരുവാണെന്ന് പറഞ്ഞപ്പോ മനസ്സിൽ പണ്ട് വെക്കേഷൻ സമയത്ത് വീട്ടിലേക്ക് വരുന്ന അതേ ഫീൽ ആണ് തോന്നിയത്. പക്ഷെ ഞാൻ അറിഞ്ഞോ ഈ കള്ളൻ ഇങ്ങനെ മൂത്ത് നടക്കുവാണെന്ന്

: അപ്പൊ ലെച്ചുവിന് ഇഷ്ടമില്ലാതെ ആ അവസരത്തിൽ അങ്ങനെ സംഭവിച്ചുപോയതാണോ…

: ഹേ അതൊന്നും അല്ല. ഞാനും ആഗ്രഹിച്ചത്  തന്നെയാ. പക്ഷെ നിന്റെ മനസ്സിൽ ഇങ്ങനൊരു ആഗ്രഹം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ല.

: ലച്ചൂ… നമ്മുടെ സ്വപ്ന എങ്ങനാ…

: ഡാ പന്നീ… ഇനി വല്ലവളുടെ അടുത്തും പോയാൽ, നിന്റെ

💬 Comments

View all comments