0%

Chapter Title : അരളിപ്പൂന്തേൻ 3 [Wanderlust]

Author : wanderlust Read All Parts 6.2K

അൽപ്പം ചുരുങ്ങാൻ ഉണ്ട്…  )

: ബെസ്ററ്… ..ടീച്ചറേന്ന് വിളിക്കെടാ. അല്ല നിനക്കെന്താ ബി ടെക്കുകാരുടെ ക്ലാസ്സിൽ കാര്യം. മീര അറിയാതെ ആരെയെങ്കിലും വളച്ചോ…

: മീര…. അവളുടെ അമ്മേടെ… അതൊക്കെ പിന്നെ പറയാം നീ വന്നേ. ഞാൻ വന്ന കാര്യം പറഞ്ഞിട്ട് പോട്ടെ

: എന്റെ പൊന്നു ശ്രീ , നീ ഇനി പിള്ളേരുടെ മുന്നീന്ന് പിങ്കിന്ന് വിളിച്ചേക്കല്ലേ.. പ്രിൻസീന്ന് വിളിച്ചൂടെ ചക്കരേ

: വാ നോക്കാം..

ക്ലബ്ബിന്റെ ഭാഗമായുള്ള പിരിവിനെയും അനുബന്ധ പ്രവർത്തനങ്ങളെയും കുറിച്ച് ക്ലാസ്സിൽ ഉള്ള എല്ലാവരോടും വിശദീകരിച്ച ശേഷം അവർക്ക് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിയ്ക്കാൻ പറഞ്ഞപ്പോഴേക്കും കുറേ എണ്ണം ചാടി എഴുന്നേറ്റ് ഓരോന്ന് ചോദിയ്ക്കാൻ തുടങ്ങി. നീതു എല്ലാവർക്കും മറുപടിയൊക്കെ കൊടുത്തു. ഒരു പെങ്കൊച്ച് എന്തോ ചോദിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് പുറകിൽ നിന്നും വേറൊരുത്തി എഴുന്നേറ്റ് ഇടയിൽ കയറിയത്. ഇത്രയും നേരം ആ ക്ലാസ്സിൽ നിന്നിട്ടും എന്റെ കണ്ണുകൾ എന്തേ അവളിലേക്ക് പോയില്ല…ഫാനിന്റെ കാറ്റേറ്റ് അലസമായ് പാറിനടന്ന ചെമ്പൻ മുടിയിഴകൾ പുറകിലെ ജനവാതിലിൽ കൂടി അകത്തേക്ക് അരിച്ചിറങ്ങുന്ന സൂര്യ പ്രഭയിൽ വെട്ടിത്തിളങ്ങി, കരിമഷി കണ്ണെഴുതി, വെളുത്ത് തുടുത്ത മുഖത്തിൽ ഒരു കുഞ്ഞൻ കറുത്തപൊട്ടുവച്ച മാലാഖ. കണ്ണുകൾ അറിയാതെ അവളിലേക്ക് തന്നെ നീണ്ടു. പിങ്കി പുസ്തകമെടുത്ത് മേശയിൽ ഒന്ന് അടിച്ചപ്പോഴാണ് ക്ലാസ് ആണെന്നുള്ള കാര്യം ഞാനോർത്തത്.

നീതുവിനെ മുഴുവിപ്പിക്കാൻ വിടാതെ ഓരോ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്ന അവളുടെ സ്വരത്തിന് എന്തൊരു മാധുര്യമാണ്. നീതു ഉത്തരം പറഞ്ഞു തീരുന്നതിന് മുന്നേ അവൾ അടുത്ത ചോദ്യങ്ങൾ എറിഞ്ഞു തുടങ്ങി. നീതു ആണെകിൽ ഇടം കണ്ണിട്ട് എന്നെ നോക്കുന്നും

💬 Comments

View all comments