0%

Chapter Title : അരളിപ്പൂന്തേൻ 3 [Wanderlust]

Author : wanderlust Read All Parts 6.2K

ഉണ്ട്. അവളോട് കണ്ണടച്ച് കാണിച്ച് ഞാൻ ആ മാലാഖയുടെ കണ്ണുകളിലേക്ക് നോക്കി നീതുവിനെ മാറ്റി നിർത്തി…

: എടി മോളെ നിർത്തി നിർത്തി ചോദിക്ക്, അവളൊന്ന് പറഞ്ഞു കഴിയട്ടെ..

: മോളോ… എനിക്കിങ്ങനൊരു തന്തയുള്ള കാര്യം അമ്മ പറഞ്ഞിട്ടില്ലല്ലോ…

( മുഖത്തടിച്ചുള്ള അവളുടെ റിപ്ലൈ കേട്ട് ക്ലാസ് മുഴുവൻ എന്നെനോക്കി ചിരിച്ചു. മുന്നിലെ ബെഞ്ചിൽ ഇരിക്കുന്ന ചില പെൺപിള്ളേരൊക്കെ സഹതാപത്തോടെ എന്നെ നോക്കുന്നുണ്ട്. ശ്രീ, നീ തീർന്നെടാ… പോയി ചത്തോ അതാ നല്ലത്..ഇത്രയും അപമാനം അതും ഒരു പെണ്ണിന്റെ അടുത്തുനിന്നും…. ഛേ… അടങ്ങ് ശ്രീ അടങ്ങ്…മനസ്സിങ്ങനെ ഓരോന്ന് ഉരുവിട്ടുകൊണ്ടിരുന്നു..)

: തുഷാര…മൈൻഡ് യുവർ വേർഡ്‌സ്..

: മാം… അയാള് വിളിച്ചത് കേട്ടില്ലേ. എനിക്കൊരു പേരുണ്ട് അല്ലാതെ എടി, പോടീ മോളെന്നൊന്നും ആരും വിളിക്കാൻ നിക്കണ്ട. മാം ചുമ്മാതിരി. എന്റെ ചോദ്യങ്ങൾ ജനുവിൻ ആണ്. ലെറ്റ് ദം റിപ്ലൈ…

: ഓക്കേ തുഷാര കൂൾ… ഞാൻ ശ്രീലാൽ, ഈ ക്ലബ്ബിന്റെ സെക്രട്ടറി ആണ്. ചോദ്യം ഒന്നുകൂടി ചോദിച്ചാൽ നന്നായിരുന്നു.

: മിസ്റ്റർ ശ്രീലാൽ… നിങ്ങൾ ഇതുവരെ എത്ര പൈസ പിരിച്ചു, ആകെ എത്ര വേണം, പിരിച്ച പണം എങ്ങനെ വിനിയോഗിക്കാൻ ആണ് പ്ലാൻ… ഇതിനൊക്കെ ഒരു കൺവിൻസിങ് ആയ ഉത്തരം താ. എന്നിട്ട് നോക്കാം എത്ര തരണമെന്ന്.

: പിരിവ് തുടങ്ങിയിട്ടേ ഉള്ളു, അതുകൊണ്ട് എത്ര കിട്ടി എന്നതിനെക്കുറിച്ച് ഇപ്പൊ വലിയ ധാരണയില്ല, ബാക്കി കാര്യങ്ങൾ ഞാൻ വിശദമാക്കാം..

ഒരു പത്തുമിനിറ്റ് അവളെ അതുപോലെ നിർത്തി ഭാവി പരിപാടികൾ വിശദമായി പറഞ്ഞുകൊടുത്തു. ഒരു നാരങ്ങാ വെള്ളത്തിന്റെ കണക്ക് പോലും

💬 Comments

View all comments