Chapter Title : അരളിപ്പൂന്തേൻ 4 [Wanderlust]
അങ്ങനെ പോവല്ലേ.. എന്തായാലും മഴ മാറണ്ടേ..ചുമ്മാ നനഞ്ഞിട്ട് പനി പിടിക്കേണ്ട …
ശരിയെന്നും പറഞ്ഞ് ഞാൻ തലയിൽ കയ്യും വച്ച് പാർക്കിങ്ങിലേക്ക് ഓടി. വണ്ടി തുറന്ന് അതിൽ കയറി മുന്നോട്ട് എടുത്തതും സ്നേഹ വായുംപൊളിച്ച് നോക്കുന്നുണ്ട്. വണ്ടി അവളുടെ മുന്നിൽ കൊണ്ടുപോയി നിർത്തിയ ശേഷം ഗ്ലാസ് താഴ്ത്തി… ഉടനെ അവൾ ചാടിയിറങ്ങി ഡോറിന്റെ അടുത്തെത്തി.
: ഇന്നലെയല്ലേ പറഞ്ഞത് പുറകിൽ മാത്രം ആക്കണ്ട മുന്നിൽ വേണമെങ്കിലും കേറ്റാം എന്ന്. അത് ഇതായിരുന്നു അല്ലെ..
: അച്ചോടാ… ഒന്ന് പൊടി അവിടുന്ന്.
ധാ… ഈ കുട എടുത്തോ. എന്നിട്ട് നാളെ തിരിച്ച് തരണം. മനസ്സിലായോ.
: എന്തായാലും ബ്രോ അവിടേക്കല്ലേ. എന്നാപ്പിന്നെ സ്റ്റോപ്പിൽ ഇറക്കിയാൽ പോരെ
: എന്ന കയറിക്കോ.. പക്ഷെ ഒറ്റയ്ക്ക് കയറിയാൽ മതി.
: ദുഷ്ടൻ… ഞങ്ങൾ നടന്നോളാം. ഇതിനൊക്കെ ചേർത്ത് ഒരു പണി തരുന്നുണ്ട്…
: കുട ഇങ്ങ് താടി… നീ നനഞ്ഞു പോയാമതി
: അയ്യടാ… കുട നാളെ ഞാൻ പാർസൽ കൊടുത്തുവിടാം….
വണ്ടി മുന്നോട്ട് നീങ്ങിയപ്പോൾ ചുമ്മാ ഒന്ന് കണ്ണാടിയിലൂടെ പുറകിലേക്ക് നോട്ടം എറിഞ്ഞപ്പോഴാണ് തുഷാര സ്നേഹയുടെ കയ്യിൽ നിന്നും കുട തട്ടിപറിച്ചെടുത്ത് യുദ്ധം ജയിച്ച ഭാവത്തിൽ നടക്കുന്നത് കണ്ടത്. പെണ്ണിന് എന്റെ കുട വേണം. എന്നിട്ട് എനിക്കിട്ട് പണിയോം വേണം അല്ലെ… എന്ത് സ്വഭാവം ആണിതിന്റെ. പ്രവി പറഞ്ഞപോലെ ഏത് നേരത്താണാവോ ഇതിനെ ഉണ്ടാക്കിയത്..
***************
രാത്രി തുടങ്ങിയ മഴയുടെ കുളിരിലും ഹുങ്കാര ശബ്ദത്തിലും മതിമറന്ന് ലെച്ചുവിനെയും കെട്ടിപിടിച്ച് ഉറങ്ങിയത് അറിഞ്ഞില്ല. രണ്ടുപേർക്കും ലീവായതുകൊണ്ട് മതിവരുവോളം കെട്ടിപിടിച്ചുറങ്ങി. ഉറക്കം ഞെട്ടിയ
💬 Comments
View all comments