0%

Chapter Title : അരളിപ്പൂന്തേൻ 5 [Wanderlust]

Author : wanderlust Read All Parts 4.3K

അരളിപ്പൂന്തേൻ 5 Aralippoonthen Part 5 | Author : Wanderlust | Previous Part


…yes… I love you dear sree…. “

ഏറ്റവും പിൻനിരയിൽ ഇരുന്ന ഞാൻ കസേര തട്ടിത്തെറുപ്പിച്ച് എഴുന്നേറ്റ് വേദിയിലേക്ക് നടന്നടുക്കുമ്പോൾ സദസ്സ് മുഴുവൻ കരഘോഷങ്ങളോടെ എന്നെ വരവേറ്റു. രണ്ടടി പൊക്കത്തിലുള്ള സ്റ്റേജിലേക്ക് ചാടി കയറിയ എന്റെ കൈ ചെന്നുപതിച്ചത് തുഷാരയുടെ കവിളിലാണ്. ജീവിതത്തിൽ ഇതുവരെ ഒരു പെണ്ണിനേയും അറിഞ്ഞുകൊണ്ട് നോവിച്ചിട്ടില്ലാത്ത എന്റെ കൈ തുഷാരയുടെ കവിളിൽ ആദ്യമായി പതിഞ്ഞു. കൈയ്യടികളോടെ എന്റെ വരവ് ആസ്വദിച്ച സദസ്സ് പെട്ടെന്ന് ശാന്തമായി. ഒരു മൊട്ടുസൂചി വീണാൽ പോലും കേൾക്കുന്ന അത്രയും നിശബ്ദതയിൽ സദസ്സ് മുഴുവൻ അമ്പരന്നുനിന്നു…

: അതെ, നീ പറഞ്ഞത് തന്നെയാണ് ശ്രീലാൽ. ചാരം. പക്ഷെ ചാരമാണെന്ന് കരുതി കയ്യിടുമ്പോൾ സൂക്ഷിക്കണം, കെടാത്ത കനലുണ്ടെങ്കിൽ കൈപൊള്ളും. ഇനി നീ കണ്ടോ ഫീനിക്സ് പക്ഷിയെപ്പോലെ ഞാൻ പറന്നുയരും…

നിറ കണ്ണുകളോടെ വേദിയിൽ നിന്നും പുറത്തേക്കിറങ്ങി ഓടിയ തുഷാരയെ നോക്കികൊണ്ട് മനസ്സിൽ ചെറുപുഞ്ചിരിയുമായി ഞാൻ പഴയ ശ്രീലാലായി പുറത്തേക്ക് നടന്നു നീങ്ങി….

………(തുടർന്ന് വായിക്കുക).........

ബൈക്ക് സ്റ്റാർട്ട് ചെയ്ത് പോകാൻ ഒരുങ്ങുമ്പോൾ എനിക്ക് മുന്നിലൂടെ പോയ കാറിന്റെ പുറകിലെ സീറ്റിൽ ഇരുന്നുകൊണ്ട് കലങ്ങിയ കണ്ണുകളുമായി എന്നെ നോക്കുന്ന തുഷാരയെ ഞാൻ ശ്രദ്ധിച്ചു. എന്റെ നോട്ടം അവളിലേക്കാണെന്ന് മനസിലാക്കിയ തുഷാര പുറകിലെ ഗ്ലാസ്സിലൂടെ എന്നെ നോക്കി കൈകൂപ്പി കാണിച്ചുകൊണ്ട് ദൂരേയ്ക്ക് മാഞ്ഞു.

അവളുടെ നിഷ്കളങ്കമായ നോട്ടം കാണുമ്പോൾ സ്റ്റേജിൽ എല്ലാവരുടെയും മുന്നിൽ വച്ച് പറഞ്ഞ വാക്കുകൾ എന്റെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു. കണ്ണുകളിൽ തുഷാരയുടെ കലങ്ങിയ

💬 Comments

View all comments