Chapter Title : അരളിപ്പൂന്തേൻ 5 [Wanderlust]
കണ്ണുമായി കൂപ്പുകൈയോടെ നിൽക്കുന്ന രൂപം മായുന്നില്ല. വീട്ടിലെത്തി അമ്മയോടും ലെച്ചുവോടും കാര്യങ്ങൾ തുറന്ന് പറയുന്നവരെ എന്തോ ഒരു തരം മാനസികാവസ്ഥ ആയിരുന്നു എന്റേത്. അത്രയും പേരുടെ മുന്നിൽവച്ച് അടിച്ചത് ശരിയായില്ല എന്നുകൂടി അമ്മ പറഞ്ഞപ്പോൾ സത്യത്തിൽ തുഷാരയേക്കാൾ തകർന്നുപോയത് ഞാനാണ്. അമ്മയെന്നെ അടിച്ചിരുന്നെങ്കിൽ എനിക്ക് നോവില്ലായിരുന്നു, പക്ഷെ അമ്മയുടെ മൂർച്ചയേറിയ വാക്കുകൾ എന്നെ വല്ലാതെ മുറിവേൽപ്പിച്ചു. അച്ഛന്റെ മരണശേഷം അമ്മയ്ക്ക് ഇതുവരെ എന്നെ തിരുത്തേണ്ടി വന്നിട്ടില്ല. അത്രയും പക്വതയോടെ ഞാൻ കാര്യങ്ങൾ ചെയ്തിരുന്നു എന്നുവേണം പറയാൻ. അതുകൊണ്ടുതന്നെ അമ്മയുടെ വാക്കുകൾ എന്നെ ശരിക്കും വേദനിപ്പിച്ചു. അവൾക്കുനേരെ കൈയ്യോങ്ങിയപ്പോൾ യുദ്ധം ജയിച്ച പ്രതീതിയായിരുന്നു എന്റെ മനസ്സിൽ. പക്ഷെ തന്റേടിയായ തുഷാര കരഞ്ഞുകൊണ്ട് ഒരു സദസ്സിന് മുന്നിലൂടെ ഇറങ്ങിപ്പോയതിന്റെ ആഴം അമ്മയുടെ വാക്കുകളിൽ നിന്നാണ് ഞാൻ മനസിലാക്കിയത്.
ഒരാണിനു മുന്നിൽ കൈകൂപ്പി നിൽക്കുന്ന പെണ്ണിന്റെ രൂപം എന്നെ അസ്വസ്ഥനാക്കി. അങ്ങനെ ഒരാളുടെ മുന്നിലും കൈകൂപ്പി നിൽക്കാനുള്ള അവസ്ഥ ഒരാൾക്കും വരാൻ പാടില്ല. എന്തോ… തുഷാരയുടെ രൂപം എന്നെ വല്ലാതെ വേദനിപ്പിച്ചു. അവളോട് ദേഷ്യമുണ്ടായിരുന്നു. എങ്ങനെയും തകർക്കണം എന്ന് ആഗ്രഹിച്ചിരുന്നു പക്ഷെ സ്വയം തോറ്റുപിന്മാറി എനിക്കുമുന്നിൽ തൊഴുകൈയ്യോടെ നിന്ന അവളെ അടിച്ചത് ഒട്ടും ശരിയായില്ല എന്ന് ഇപ്പോഴാണ് എന്റെ മനസ് പറയുന്നത്. ആ ഒരു നിമിഷത്തെ ചോരത്തിളപ്പിൽ ഞാൻ ചെയ്ത തെറ്റിനെയോർത്ത് ഞാൻ എന്റെ കൈകളെ ശപിച്ചു. മനസുകൊണ്ട് ഒരായിരംതവണ അവളൂടെ കാൽക്കൽ ഞാൻ വീണുകഴിഞ്ഞു.
രാത്രി പതിവുപോലെ ലെച്ചു എന്റെ അരികിൽ വന്ന് കിടന്നെകിലും എനിക്ക് അവളെ ഫേസ് ചെയ്യാൻ പോലും മടിയായി. ഞാൻ തല്ലിയത് തുഷാരയെന്ന വ്യക്തിയെ അല്ല
💬 Comments
View all comments