0%

Chapter Title : അരളിപ്പൂന്തേൻ 5 [Wanderlust]

Author : wanderlust Read All Parts 6.6K

മറിച്ച് സ്ത്രീത്വത്തെ ആകെയാണെന്ന ചിന്ത എന്റെ മനസിലെ അലട്ടി. ആണിന്റെ കൈക്കരുത്ത് കാട്ടാനുള്ള പാഴ്വസ്തുവല്ല സ്ത്രീയെന്ന് വീണ്ടും വീണ്ടും മനസ് എന്നെ ഓർമിപ്പിച്ചുകൊണ്ടിരുന്നു. ഒരു സ്ത്രീയെ അപമാനിക്കുന്നതിലൂടെ ഞാൻ എന്റെ അമ്മയുൾപ്പെടുന്ന ഒരു വർഗ്ഗത്തെത്തന്നെ അപമാനിക്കുകയാണ് ചെയ്തതെന്ന തിരിച്ചറിവ് മനസിനെ പ്രക്ഷുബ്ദമാക്കി.

: ശ്രീകുട്ടാ… ഇങ്ങോട്ട് നോക്കിയേ, മോന് വിഷമായോ

: ലെച്ചു… പറ്റിപ്പോയി. ചത്തുകിടന്ന എനിക്ക് ഒരവസരം കിട്ടിയപ്പോൾ ഞാൻ അറിയാതെ ചെയ്തുപോയി. പക്ഷെ ഞാൻ ഒരിക്കലും കരുതിയില്ല തുഷാരയെപ്പോലൊരു പെണ്ണ് ഇത്രയും സങ്കടപെടുമെന്ന്. കരഞ്ഞുകൊണ്ട് തൊഴുകൈയ്യോടെ എന്നെനോക്കിയ അവളുടെ മുഖം മനസ്സിൽ നിന്നും മായുന്നില്ല.

: അയ്യേ… കണ്ണൊക്കെ നിറഞ്ഞോ. ഇത്രയേ ഉള്ളായിരുന്നോ നിന്റെ വാശി. മതി കണ്ണ് തുടച്ചേ. അവൾ കാരണം നീ അനുഭവിച്ച ടെൻഷൻ എത്രയാണെന്ന് ആരേക്കാളും കൂടുതൽ അറിയുന്നത് എനിക്കല്ലേ. അതുകൊണ്ട് എന്റെ ശ്രീക്കുട്ടൻ ഇത്രയെങ്കിലും ചെയ്യണ്ടേ. പക്ഷെ ഒരു തെറ്റ് പറ്റിപ്പോയി, ഇന്ന് അത്രയും പേരുടെ മുന്നിൽവച്ച് അടിക്കരുതായിരുന്നു. മതി കണ്ണൊക്കെ തുടച്ച് ഉഷാറായേ..

: എന്നാലും അത്രയുംപേരുടെ മുന്നിൽവച്ച്…. എനിക്കെങ്ങാൻ ആണ് ഇങ്ങനൊരു  അനുഭവം ഉണ്ടായതെങ്കിൽ ഞാൻ ചിലപ്പോ പോയി ചത്തേനെ..

: അതൊന്നും കുഴപ്പമില്ല…. ഇന്നത്തെ അടി അവളുടെ ചോദ്യത്തിനുള്ള മറുപടിയായായി കാണണ്ട… ചോദ്യം ഇപ്പോഴും ബാക്കിയാണ് അതിന് നല്ലൊരു ഉത്തരം കൊടുത്താൽ മതി..

: എന്ത് ചോദ്യം…

: ഡാ പൊട്ടാ… ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റുമോന്ന് ചോദിച്ചില്ലേ

: ഓഹ് പിന്നേ…. എനിക്ക് അവളോട് അൽപ്പം സഹതാപം തോന്നിയെന്നല്ലാതെ അതിന് വേറെ അർത്ഥങ്ങളൊന്നുമില്ല. നീ കലക്കവെള്ളത്തിൽ മീൻപിടിക്കല്ലേ…

: എന്റെ ശ്രീ… അവളെ ആൾക്കാരുടെ

💬 Comments

View all comments