0%

Chapter Title : അരളിപ്പൂന്തേൻ 4 [Wanderlust]

Author : wanderlust Read All Parts 1298

ഇവളാരാ… ഇളയദളപതി വിജയ്‌യോ… I’m waiting…അവളുടെ അമ്മേടെ തേങ്ങ. എന്തായാലും നമ്പർ സേവ് ചെയ്തേക്കാം. എന്തെങ്കിലും ആവശ്യം വരും. നമ്പർ സേവ് ചെയ്ത് ഒരു അഞ്ചുമിനിറ്റ് ആയിക്കാണില്ല അപ്പോഴേക്കും വീണ്ടും മെസ്സേജ് വന്നു… “ ഉം… കാണാൻ ഒരു ചന്തമൊക്കെ ഉണ്ട്”... ഛേ.. ഞാൻ എന്ത് മണ്ടത്തരമാ ചെയ്തേ. നമ്പർ സേവ് ചെയ്തപ്പോൾ എന്റെ പിക് അവൾക്ക് കാണുമെന്ന് ഓർത്തില്ല. ഇനി ഇപ്പൊ മാറ്റിയിട്ടും കാര്യമൊന്നും ഇല്ല. അവൾ എന്തായാലും അറിഞ്ഞു ഞാൻ സേവ് ചെയ്‌തെന്ന്. ദേ അടുത്ത മെസ്സേജ്… “ പല്ലുവേദനയും ഉണ്ടോ..” അപ്പൊ പെണ്ണ് ഞാൻ മെസ്സേജ് കണ്ടോ എന്നും നോക്കി ഇരിപ്പാണ് അല്ലെ. പോടി പുല്ലേ എന്നും മനസ്സിൽ വിചാരിച്ച് ആ പന്നിയെ ഞാൻ ബ്ലോക്ക് ചെയ്തു. ഒരു മിനിറ്റ് പോലും ആയില്ല, ദേ വിളിക്കുന്നു. എടുക്കാതിരുന്നാൽ മോശമല്ലേ. കുറച്ച് അടിക്കട്ടെ എന്നിട്ട് എടുക്കാം… : ഹലോ…. ആണുങ്ങളായാൽ കുറച്ചൊക്കെ തന്റേടം വേണ്ടേ മോനെ ശ്രീലാലേ. ബ്ലോക്ക് ചെയ്തിരിക്കുന്നു. ഞാൻ കരുതിയത് നിങ്ങൾ എനിക്ക് ഒത്ത എതിരാളി ആണെന്നാണ്. പറയിപ്പിച്ചല്ലോ.. ഛേ : തുഷാരെ, നിന്നോട് തായംകളിക്കാൻ എനിക്ക് നേരമില്ല. പിന്നെ തന്റേടം കാണിക്കേണ്ടത്, അത് നിന്നെപോലൊരു പീറ പെണ്ണിന്റെ മുൻപിലല്ല. സ്വദവേ ദുർബല ഇപ്പൊ ഗർഭിണിയും… ആ അവസ്ഥയായിരിക്കും ഞാൻ തന്റേടം കാണിക്കാൻ തുടങ്ങിയാൽ. അതുകൊണ്ട് മോള് നമ്മളെ വിട്ടുപിടി. : ഒന്ന് പിടിച്ചു നോക്കട്ടെ… എത്രത്തോളമുണ്ട് ആ കൈക്കരുത്തെന്ന് ഞാനും ഒന്ന് അളക്കട്ടെ… : നല്ല ഭാഷയിൽ നിന്നോട് പറഞ്ഞു… ….വച്ചിട്ട് പോടി, മനുഷ്യനെ മെനക്കെടുത്താൻ ഓരോന്ന് വന്നോളും. : അയ്യോ… എന്റെ സൗണ്ട് മാറിയതും അവൾ കട്ടാക്കി പോയി. ഞാൻ അതല്ല ഓർക്കുന്നേ. ഞാൻ ഇപ്പൊ എന്ത് ചെയ്താലും അബദ്ധം ആണല്ലോ. ഏത് നേരത്താണാവോ ബ്ലോക്ക് ആക്കാൻ തോന്നിയത്. കറക്ട് ബോള് അവളുടെ കയ്യിൽ തന്നെ കൊണ്ട് കൊടുക്കും… കലികാലം വേറെന്തുപറയാൻ. ബ്ലോക്ക് മാറ്റിയില്ലെങ്കിൽ ചിലപ്പോ ആ തെണ്ടി വിളിച്ചോണ്ടിരിക്കും, അതുകൊണ്ട് അത് മാറ്റിയേക്കാം. ************** പനിയൊക്കെ മാറി കോളജിലേക്ക് പോയിത്തുടങ്ങി. ഓപ്പൺ ഓഡിറ്റോറിയത്തിന്റെ പണി തകൃതിയായി നടക്കുന്നുണ്ട്. ഓരോ ദിവസം ഓരോ ബാച്ചുകാർക്കാണ് ചുമതല. പക്ഷെ തുഷാരയുടെ ബാച്ച് വന്നപ്പോൾ ഞാൻ അവളെ തടഞ്ഞു. തടഞ്ഞു എന്നുവച്ചാൽ അവൾക്ക് പണിയൊന്നും കൊടുത്തില്ല. എല്ലാവരും ഓരോ പ്രവർത്തി ചെയ്യുമ്പോൾ അവൾ ചുമ്മാ ഇരിക്കട്ടെ എന്നുവിചാരിച്ചു. അവളെ ഒറ്റപ്പെടുത്താൻ വേണ്ടി സ്നേഹയെ നല്ല കട്ടയ്ക്ക് പണികൊടുത്തു വിട്ടു. പക്ഷെ അവിടെയും എനിക്ക് തെറ്റി. അടങ്ങിയൊതുങ്ങി ഒരു മൂലയ്ക്ക് ഇരിക്കുമെന്ന് കരുതിയ തുഷാര എന്നെ ഞെട്ടിച്ചുകൊണ്ട് സൂപ്പർവൈസറുടെ പോസ്റ്റിൽ സ്വയം കയറിയിരുന്ന് പണികളൊക്കെ നിയന്ത്രിച്ചു. പണക്കാരി ആണെങ്കിലും പണിയൊക്കെ നന്നായി അറിയാം. ഓരോന്നും പറഞ്ഞുകൊടുക്കുന്നത് കണ്ടാൽ അറിയാം നല്ല

💬 Comments

View all comments