0%

Chapter Title : അരളിപ്പൂന്തേൻ 4 [Wanderlust]

Author : wanderlust Read All Parts 8.9K

മൂലയ്ക്ക് ഇരിക്കുമെന്ന് കരുതിയ തുഷാര എന്നെ ഞെട്ടിച്ചുകൊണ്ട് സൂപ്പർവൈസറുടെ പോസ്റ്റിൽ സ്വയം കയറിയിരുന്ന് പണികളൊക്കെ നിയന്ത്രിച്ചു. പണക്കാരി ആണെങ്കിലും പണിയൊക്കെ നന്നായി അറിയാം. ഓരോന്നും പറഞ്ഞുകൊടുക്കുന്നത് കണ്ടാൽ അറിയാം നല്ല പണിയറിയുന്ന പെണ്ണാണെന്ന്. അവസാനം ഞാൻ പോസ്റ്റായി തുടങ്ങിയപ്പോൾ മെല്ലെ അവിടുന്ന് വലിയാമെന്ന് കരുതി ക്ലാസിലേക്ക് പോകാൻ ഒരുങ്ങിയപ്പോൾ അവൾ എന്നെ നോക്കി ആക്കിയൊന്ന് ചിരിച്ചു. എന്ത് കഷ്ടമാണെന്ന് നോക്കണേ… ഈ പെണ്ണിനെക്കൊണ്ട് ഒരു രക്ഷയും ഇല്ലല്ലോ. എന്നെ ദ്രോഹിക്കുമ്പോൾ അവൾക്കെന്തോ ഒരുതരം ഹരമാണെന്ന് തോനുന്നു. ഒരു മാതിരി ടോമും ജെറിയും പോലെയാണ് ഇപ്പൊ കാര്യങ്ങൾ. പക്ഷെ എന്നും ശശിയാവുന്നത് ഞാനാണെന്ന് മാത്രം…

**************

കിട്ടിയ അവസരത്തിലൊക്കെ തുഷാര എന്നെ കുരങ്ങുകളിപ്പിച്ചുകൊണ്ടിരുന്നു. ആൾക്കാരുടെ മുന്നിൽവച്ചുവരെ നാണംകെടുന്ന അവസ്ഥ പലതവണ ഉണ്ടായി. ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ തുഷാര നിറസാന്നിധ്യമായി. ഞാൻ ഏറെ ആഗ്രഹിച്ച് പണിപൂർത്തീകരിച്ച ഗാർഡനും ഓപ്പൺ സ്റ്റേജും വിദ്യാർത്ഥികൾക്കായി തുറന്നുകൊടുക്കുന്ന അവസരത്തിൽ പോലും എന്നെ പിന്തള്ളിക്കൊണ്ട് തുഷാരയാണ് എല്ലാത്തിനും ചുക്കാൻ പിടിച്ചത്. എനിക്ക് അത് വെറുമൊരു സ്റ്റേജല്ല അതെന്റെ വികാരമാണ്. ഞാനും മീരയും ആദ്യമായി കണ്ടതും, പിന്നീട് എന്നും കണ്ടുമുട്ടിയതും എല്ലാം അവിടെനിന്നാണ്. അന്ന് വൃത്തിഹീനമായി കിടന്നിരുന്ന ആ സ്റ്റേജ് ഇതുപോലെ ആക്കിയെടുത്തത് ഞങ്ങളായിരുന്നു. മറ്റൊരു പ്രത്യേകതകൂടിയുണ്ട് അതിന്. അച്ഛന്റെ ഓർമദിവസം എന്തെങ്കിലും നല്ല പ്രവർത്തി നാടിനുവേണ്ടി ചെയ്യുന്നത് അമ്മയുടെ പണ്ടുമുതലുള്ള ശീലമാണ്. അങ്ങനെ ഒരു ഓർമ്മദിവസമാണ് എന്റെയും മീരയുടെയും നേതൃത്വത്തിൽ അച്ഛന്റെ പേരിൽ ആ പൂന്തോട്ടത്തിന് പുതുജീവൻ വച്ചത്. ഇന്ന് അതേ സ്ഥലത്ത് ഞാൻ പരാജിതനായി.

…………

ആഴ്ചകളും മാസങ്ങളും കടന്നുപോയി. ഒരുനാൾ രാത്രി കിടക്കാൻ നേരം

💬 Comments

View all comments