0%

Chapter Title : അരളിപ്പൂന്തേൻ 4 [Wanderlust]

Author : wanderlust Read All Parts 8.7K

ക്ലാസിലെ പിള്ളേരായിരുന്നു. അവരുടെ ചിരിക്ക് ഒരു മയമുണ്ടായിരുന്നു.

: എന്റെ ശ്രീ… അവള് പൊരിച്ചു. അല്ലാതെ നീയൊക്കെ എന്താ വിചാരിച്ചേ നിങ്ങൾ ആണുങ്ങൾക്ക് മാത്രമേ പഞ്ച് ഡയലോഗ് അടിച്ച് കൈയ്യടി വാങ്ങാൻ പറ്റൂന്നാ

: ഇതിനാണോ എന്റെ മോൻ ചോറുണ്ണാതിരിക്കുന്നെ… എടുത്ത് കഴിക്കെടാ. നിന്റെ കലിപ്പ് ഒട്ടും കുറയുന്നില്ലേൽ എന്റെ മോൻ അവളെ കെട്ടിക്കൊണ്ട് വാ. അമ്മ ശരിയാക്കികൊടുക്കാം

: കെട്ടാൻ പറ്റിയ സാധനം… ഒന്ന് പോയെ. എനിക്ക് മതി. ഞാൻ കിടക്കുവാ

: ഹാ… നിക്കെടാ.. പിണങ്ങല്ലേ..

കിടക്കാൻ നേരം ചുമ്മാ ഫേസ്ബുക്കിൽ ഒന്ന് തപ്പിനോക്കിയെങ്കിലും കിട്ടിയില്ല. അവസാനം ഇൻസ്റ്റയിൽ ഒന്ന് പരതിയപ്പോൾ ദേ കിടക്കുന്നു പല പോസിൽ പല വർണത്തിൽ പല വേഷത്തിൽ… അഹങ്കാരിയാണെന്ന് പ്രൊഫൈൽ കണ്ടാൽ അറിയാം. ആകെ പത്തുപേരെ ഫോളോ ചെയ്തിട്ടുണ്ട്. എന്ന ഫോള്ളോവേർസ് നോക്കിയാലോ രണ്ടായിരത്തിന് മുകളിലും ഉണ്ട്. അല്ലേലും ഈ തൊലിവെളുപ്പുള്ള കുറേ എണ്ണത്തിന്റെ സ്ഥിരം പരിപാടിയാണ് ഇത്. ആളെ കൊതിപ്പിക്കുന്ന ഫോട്ടോ ഒക്കെ ഇടും നമ്മളെങ്ങാൻ ഒരു മെസ്സേജ് അയച്ചാലോ തിരിഞ്ഞുനോക്കില്ല… പോട്ടെ ഒന്ന് തിരിച്ച് ഫോളോ ചെയ്യുകയെങ്കിലും ആയിക്കൂടെ… എവിടെ..ഈ നാട് നന്നാവൂലാ…

മൊബൈലിൽ തുഷാരയുടെ ഓരോ ഫോട്ടോ നോക്കികൊണ്ടിരിക്കുമ്പോഴാണ് കയ്യിലൊരു ഗ്ലാസ്സുമായി ലെച്ചു കയറിവന്നത്. കൊള്ളാം, നല്ല മിൽക്ക് ഷെയ്ക്കും ആയിട്ടാണല്ലോ പെണ്ണിന്റെ വരവ്. ഗ്ലാസ് എനിക്ക് നേരെ നീട്ടി എന്റെ കയ്യിൽ നിന്നും മൊബൈൽ അവൾ പിടിച്ചുവാങ്ങി.

: ഇതേതാടാ ഈ പെണ്ണ്… എന്നാ ക്യൂട്ടാ അല്ലേ

: അത് ഏതോ വല്യ മോഡൽ ആണ്..

: അത് ഫോട്ടോ കണ്ടപ്പോ മനസിലായി…

💬 Comments

View all comments