Chapter Title : അരളിപ്പൂന്തേൻ 4 [Wanderlust]
നോക്കുന്നേ
: സത്യം പറയെടി… എന്ത് പണിയാ ഒപ്പിച്ചേ..
: എന്ത്… അമ്മക്കെന്താ വട്ടായോ
: വാശിയിൽ നിന്നെ തോൽപ്പിക്കാൻ ആവില്ല… അതുകൊണ്ട് മാത്രം…
ഒന്ന് പറയെടി മോളെ..പ്ലീസ്. ഞാൻ നിന്റെ ഫ്രണ്ടല്ലേ പ്ലീസ്..
: കാര്യായിട്ട് ഒന്നുമില്ല പെണ്ണേ… എന്റെ സ്ഥിരം ശൈലിയിൽ ഒരാളോട് ഒന്ന് ചൂടായതാ. പക്ഷെ നാക്ക് പിഴച്ചു…
ക്ലാസ്സിൽ നടന്ന കാര്യങ്ങളും പ്രിൻസി ശകാരിച്ചതും പിന്നീട് ഫോൺ വിളിച്ച് സംസാരിച്ച കാര്യങ്ങളും ഒക്കെ ഇന്ദിരയോട് പറഞ്ഞപ്പോഴേക്കും അവരും ഇരുന്ന് ചിരിക്കാൻ തുടങ്ങി. വാത്സല്യത്തോടെ തുഷാരുടെ ചെവിപിടിച്ചൊന്ന് തിരിച്ചു..
: എന്നെ പിഴച്ചവൾ ആക്കിയപ്പോ സമാധാനം ആയല്ലോ…ഡി പൊട്ടീ, നീ പറഞ്ഞതുവച്ചുനോക്കുമ്പോൾ ശരിക്കും നീയല്ലേ നാണംകെട്ടത്.
: ആണല്ലേ…
സത്യം പറഞ്ഞോ, ഇനി ഞാൻ അറിയാത്ത വല്ല തന്തയും ഉണ്ടോ മോളെ ഇന്ദിരേ…
: അടിച്ച് നിന്റെ കരണം ഞാൻ പുകയ്ക്കും…
: ചൂടാവല്ലേ ഇന്ദിരക്കുട്ടീ… പക്ഷെ ആ ഏട്ടൻ പൈസ എടുത്തു കൊടുത്തപ്പോ ശരിക്കും ഞാൻ തീർന്നുപോയി. അങ്ങേര് അതേ ഭാഷയിൽ തിരിച്ചടിച്ചിരുന്നെങ്കിൽ രംഗം കൊഴുത്തേനെ.. പക്ഷെ ആള് എന്നെ നൈസായിട്ട് തേച്ചൊട്ടിച്ചു.
: ശരിക്കും അവൻ ചെയ്തതാ ശരി. അത്രയും പേരുടെ മുന്നിൽ വച്ച് നിന്നെ വേണമെങ്കിൽ അതേ ഭാഷയിൽ അപമാനിക്കാമായിരുന്നല്ലോ…എടി ബുദ്ദൂസേ മോളെന്ന് വിളിക്കുന്ന എല്ലാരും തന്ത ആവുമോ..
: ഞാൻ അങ്ങനൊന്നും ഉദ്ദേശിച്ചില്ല. സംഭവം ഞാൻ ഓരോന്ന് ചോദിക്കുമ്പോ ഒരു തെണ്ടി എന്നെ നോക്കി വെള്ളമിറക്കുന്നുണ്ടായിരുന്നു, ആ കലിപ്പിൽ അറിയാതെ വായീന്ന് വീണുപോയി. പക്ഷെ ആള് നൈസായിട്ട് ഡീൽ ചെയ്തു.
: പാവം കൊച്ചൻ, ജീവിതത്തിൽ ഇതുപോലൊരു
💬 Comments
View all comments