Chapter Title : അരളിപ്പൂന്തേൻ 5 [Wanderlust]
കേട്ടപ്പോൾ ചിരി വന്നെങ്കിലും മനസൊന്ന് പിടഞ്ഞു. മുഖത്ത് ഒരു ഭാവ വ്യത്യാസവും വരുത്താതെ ഞാൻ നടന്നു നീങ്ങി. പാവം, ഇന്നലെ അടികൊണ്ടതിന്റെ നീര് ഇപ്പോഴും പോയിട്ടില്ല. നല്ല വേദനകാണും, സംസാരിക്കുമ്പോൾ അത് അറിയാനുണ്ട്. ഞാൻ വരാന്തയിൽ നിന്നും മറയുന്നതും നോക്കി തുഷാര അവിടെത്തന്നെ നിന്നു.
ഉച്ചയ്ക്ക് ക്യാന്റീനിൽ പോയപ്പോഴാണ് കോളേജിലെ മുഴുവൻ സംസാരവിഷയം തുഷാരയാണെന്ന് അറിഞ്ഞത്. പലർക്കും ഇതൊരു അവസരമായിരുന്നു. തുഷാരയുടെ പുറകെനടന്ന് കാല് കഴച്ച എല്ലാവർക്കും മുന്നിൽ ശ്രീലാലാണ് ഹീറോ. ഉച്ചയ്ക്ക് കഴിച്ചു കഴിഞ്ഞ് ക്യാന്റീനിൽ നിന്നും ഇറങ്ങാൻ നേരം അവിടേയ്ക്ക് വന്ന തുഷാരയെ നോക്കി പലരും കമന്റ് പറയുന്നത് എന്റെ കാതുകളെ അലോസരപ്പെടുത്തി. അവളുടെ ഇന്നലത്തെ പ്രണയാഭ്യർത്ഥന അവിടെ കൂടിയിരുന്നവർ ഏറ്റുപിടിച്ചു. അവൾ ഇങ്ങനെ അപമാനിതയാവാൻ കാരണം ഞാനാണല്ലോ എന്നോർത്തപ്പോൾ അല്പം സഹതാപം അവളോട് തോന്നുകയാണ്. ഒരുപക്ഷേ ഇന്നലെ അവളെ അടിച്ചില്ലായിരുന്നെങ്കിൽ ഈ അപമാനം അവൾ കേൾക്കേണ്ടിവരുമായിരുന്നില്ല. പാവം. അല്ലാതെ വേറെന്തുപറയാൻ.
ക്ലാസ്സിൽ പോയിരുന്നെങ്കിലും മനസ് മുഴുവൻ ക്യാന്റീനിലെ അപസ്വരങ്ങളാണ്. കളിയാക്കുന്നത് മുഴുവൻ ആൺകുട്ടികളാണ്. എല്ലാവരുടെയും വായ മൂടികെട്ടാൻ ഞാൻ നോക്കിയിട്ട് രണ്ട് വഴികളേ ഉള്ളു. ഒന്നുകിൽ ഏതെങ്കിലും രണ്ട് വായിനോക്കികളെ പിടിച്ച് പൊട്ടിക്കണം, അല്ലെങ്കിൽ.. അല്ലേൽ അതുവേണ്ട. അതിത്തിരി കടന്ന കൈയ്യായിപ്പോകും.
………….
വൈകുന്നേരം ലെച്ചുവിനെ കാത്ത് ബാങ്കിന്റെ മുന്നിൽ നിൽക്കുമ്പോൾ തുഷാരയും സ്നേഹയും ബസ് സ്റ്റോപ്പിൽ നിന്നും എന്നെ നോക്കിയിരിപ്പുണ്ട്. ഇടയ്ക്ക് എന്റെ നോട്ടം തുഷാരയിലേക്ക് പോയപ്പോൾ അവൾ കൃത്യമായി അത് കാണുകയും ചിരിച്ചുകൊണ്ട് എന്നെനോക്കി ഹായ് എന്ന് കാണിക്കുകയും ചെയ്തെങ്കിലും ഞാൻ പതുക്കെ മുഖംതിരിച്ചു. അഥവാ ഞാനെങ്ങാൻ തിരിച്ചൊരു ഹായ്
💬 Comments
View all comments