0%

Chapter Title : അരളിപ്പൂന്തേൻ 5 [Wanderlust]

Author : wanderlust Read All Parts 6.6K

പറഞ്ഞാൽ അപ്പൊ തന്നെ പെണ്ണ് ചാടിക്കയറി എന്റെ അടുത്തേക്ക് വരും. അതുകൊണ്ട് മൈന്റാക്കണ്ട. ലെച്ചു വന്ന ഉടനെ ഞാൻ അവളെയും കൂട്ടി സ്ഥലം കാലിയാക്കി.

ഇതേസമയം ബസ് സ്റ്റോപ്പിൽ…

: സ്നേഹേ… ഇനി ആ പെണുംപിള്ള അങ്ങേരുടെ ഭാര്യ ആയിരിക്കുമോ..

: ഭാര്യ ആവാൻ വഴിയില്ല, ചിലപ്പോ മീര തേച്ചിട്ട് പോയപ്പോ സെറ്റാക്കിയ പുതിയ പീസാണെങ്കിലോ..

: ഇനി കല്യാണം പറഞ്ഞുവച്ചതാവുമോ… ആകെ കൺഫ്യൂഷൻ ആയല്ലോ. നമുക്ക് പ്രിൻസി മാഡത്തോട് ചോദിച്ചാലോ..

: നീയല്ലേ മാഡത്തിന്റെ കമ്പനി, ചോദിച്ചുനോക്ക്

: അല്ലേൽ വേണ്ട, നേരിട്ട് എന്റെ കെട്ടിയോനോട് ചോദിച്ചാൽ പോരെ

: ഇന്നലെവരെ അങ്ങേരുടെ മുന്നിൽ പോകാൻ നിനക്ക് പേടിയായിരുന്നല്ലോ… ഇപ്പൊ മാറിയോ

: അതൊക്കെ ഇന്നലെ അടി കിട്ടിയപ്പോ തന്നെ മാറി. പിന്നെ ആളിന്ന് എന്നോട് മാപ്പുപറഞ്ഞു. അത് കേട്ടപ്പോ എനിക്കെന്തോ വിഷമായി.

: എന്നാലും എന്ത് മൊരടനാ അല്ലെ… ആറ്റം ചരക്ക് വന്ന് ഇഷ്ടാണെന്ന് പറഞ്ഞിട്ടും ഒന്ന് മൈൻന്റാക്കുന്നു പോലും ഇല്ലല്ലോ..

: മൊരടൻ നിന്റെ തന്ത.. പോടി. പുള്ളിക്കാരൻ ഒന്ന് ചിരിച്ചിരുന്നെങ്കിൽ അങ്ങോട്ട് പോയി സംസാരിക്കാമെന്ന് വിചാരിച്ചിട്ടാ ഞാൻ ഒരു ഹായ് പറഞ്ഞത്.. എവിടെ..

……..

ഇന്ദിരയ്ക്കാണെങ്കിൽ വീട്ടിൽ ഇരുന്നിട്ട് ഒരു സമാദാനവും ഇല്ല. മോള്  വരുന്നതും നോക്കി ഉമ്മറത്തുതന്നെ ഇരിപ്പുണ്ട്. തുഷാര എത്തിയ ഉടനെ ചാടിയെണീറ്റ് അവളോട് കാര്യങ്ങൾ തിരക്കി. അമ്മയും മോളും ബെസ്ററ് ഫ്രണ്ട്സിനെപ്പോലെ ആണെങ്കിലും മകൾ ഒരു നിമിഷം പോലും വിഷമിച്ചിരിക്കുന്നത് കാണാനുള്ള മനക്കട്ടിയൊന്നും ആ പാവത്തിനില്ല. അത് തുഷാരയ്ക്കും നന്നായറിയാം. കോളേജിൽ ഉണ്ടായ സംഭവങ്ങളൊക്കെ വിവരിച്ച ശേഷം

💬 Comments

View all comments