0%

Chapter Title : അരളിപ്പൂന്തേൻ 5 [Wanderlust]

Author : wanderlust Read All Parts 6.6K

അവളുടെ നമ്പർ എടുത്തോ എന്നിട്ട് നിങ്ങൾ എന്താന്നുവച്ചാ ആക്ക്. എനിക്കൊരു യോഗത്തിന് പോകാനുണ്ട്.

………..

നാട്ടിലെ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതിൽപ്പിന്നെ വൈകുന്നേരങ്ങളിൽ എന്തെങ്കിലും പരിപാടികൾ പതിവാണ്. എല്ലാം കഴിഞ്ഞ് കൂട്ടുകാരുടെ കൂടെ കുറേ നേരം ഗ്രൗണ്ടിൽ ചിലവഴിച്ചശേഷം വീട്ടിലെത്തി. കിടക്കാൻ നേരം ലെച്ചു പറഞ്ഞത് മുഴുവൻ തുഷാരയെക്കുറിച്ചാണ്. അവർ തമ്മിൽ ഒത്തിരിനേരം ഫോണിൽ സംസാരിച്ചിട്ടുണ്ട്. രണ്ടുപേരും ഭയങ്കര കമ്പനിയായി എന്നാണ് ലെച്ചു പറയുന്നത്. എനിക്കത്ര വിശ്വാസം പോര. ഇതൊക്കെ അവളുടെ എന്തെങ്കിലും അടവായിരിക്കും. എല്ലാരുംകൂടി എന്നെപ്പിടിച്ച് കെട്ടിച്ചേ അടങ്ങൂ എന്നാ തോന്നുന്നേ. അമ്മപോലും കൂറ് മാറി. എവിടെവരെ പോകുമെന്ന് നോക്കാം.

രാവിലെ ലെച്ചുവിനെയും കൂട്ടി ബൈക്കിൽ പോകുമ്പോൾ അവൾ പുറകിൽ ഇരുന്നുകൊണ്ട് കാര്യമായി ആരോടോ ചാറ്റ് ചെയ്യുകയാണ്. ബാങ്കിന്റെ മുന്നിൽ എത്തിയിട്ടും ലെച്ചു വണ്ടിയിൽ നിന്നും ഇറങ്ങിയില്ല. അപ്പോഴല്ലേ കാര്യം പിടികിട്ടിയത്. റോഡിൻറെ എതിർവശത്തുനിന്നും ഞങ്ങളെ ലക്ഷ്യമാക്കി വരുന്ന തുഷാര എന്റെ കണ്ണിലുടക്കി. അപ്പൊ ഇവളോടാണല്ലേ ലെച്ചു ഇതുവരെ ചാറ്റിക്കൊണ്ടിരുന്നത്. മൈര്. കൂടെ നിന്ന് കാലുവാരുന്ന തെണ്ടി. തുഷാര അടുത്തെത്തിയ ഉടനെ ലെച്ചു വണ്ടിയിൽ നിന്നും ഇറങ്ങി. വണ്ടിയെടുക്കാൻ നോക്കിയ എന്നെ ഞെട്ടിച്ചുകൊണ്ട് ലെച്ചു ചാവി അഴിച്ചെടുത്തു. ഒന്നും പറഞ്ഞിട്ട് കാര്യമില്ല, വാശിയിൽ തുഷാരയെ കടത്തിവെട്ടും ലെച്ചു. കൈയുംകെട്ടി ഞാൻ ബൈക്കിന്റെ മുകളിൽത്തന്നെ ഇരുന്നു. രണ്ടാളുടെയും സംസാരം കേട്ടാൽ തോന്നും വർഷങ്ങളുടെ പരിചയമുണ്ടെന്ന്, ഇന്നലെ പരിചയപ്പെട്ടതേ ഉള്ളു. എന്നാ തള്ളാ രണ്ടുംകൂടി. എനിക്കാണെങ്കിൽ പ്രാന്തുപിടിക്കുന്നുണ്ട്. ഇതിനിടയിൽ അവളുടെ ഇടംകണ്ണിട്ടുള്ള നോട്ടവും. അല്ല… ഞാൻ ഇടയ്ക്ക് നോക്കാൻ പോയിട്ടല്ലേ അവൾ എന്നെ നോക്കുന്നത് കണ്ടത്, അപ്പൊ അവളെ കുറ്റം

💬 Comments

View all comments