0%

Chapter Title : അരളിപ്പൂന്തേൻ 5 [Wanderlust]

Author : wanderlust Read All Parts 6.6K

പറഞ്ഞിട്ട് കാര്യമില്ല.

: ലെച്ചു… നിങ്ങൾ വേണേൽ വൈകുന്നേരം വരെ സംസാരിച്ചിരുന്നോ, എന്നെ വിട്ടൂടെ

: നിക്കെടാ ചെറുക്കാ, നിനക്കിപ്പോ അവിടെപോയിട്ട് എന്താക്കാനാ…

(കേൾക്കേണ്ട താമസം തുഷാര മുഖവുംപൊത്തി ചിരിച്ചു. എന്നാലും ലെച്ചു, എനിക്കിട്ട് തന്നെ പണിയണം… പന്നി)

ലെച്ചു അവസാനം ചാവിയും തന്ന് പോകാൻ നേരം തുഷാരയെക്കൂടി കോളേജിൽ ഇറക്കിവിടാൻ പറയുമെന്ന് ഞാൻ ഒട്ടും വിചാരിച്ചില്ല. പെണ്ണാണെങ്കിൽ കേൾക്കേണ്ട താമസം വണ്ടിയുടെ പുറകിൽ കയറിയിരുന്നു. ആദ്യം ഞാൻ വണ്ടി അവിടെ ഇട്ടേച്ചും നടന്ന് പോകാമെന്ന് കരുതി, പക്ഷെ പീടികത്തിണ്ണയിൽ ഇരിക്കുന്ന വായിനോക്കികളെ കണ്ടപ്പോൾ എന്തോ അവളെ ഇട്ടേച്ചും പോകാൻ തോന്നിയില്ല. വണ്ടി കോളേജ് ഗേറ്റിലെ ഹമ്പിൽ കയറിയപ്പോൾ പെണ്ണിന്റെ ശരീരം ആദ്യമായി എന്നിൽ മുട്ടിയുരുമ്മി. ഉടനെ ഞാൻ വണ്ടി നിർത്തി…

: പുറകിലേക്ക് നീങ്ങിയിരുന്നേ… അങ്ങനെ ഇപ്പൊ മുട്ടിയുരുമ്മി പോവണ്ട

: മര്യാദയ്ക്ക് ഓടിക്കാഞ്ഞിട്ടല്ലേ.. അല്ലേലും എനിക്ക് ഇപ്പോഴേ മുട്ടാനൊന്നും ആഗ്രഹം ഇല്ല, എന്റെ കയ്യിൽ കിട്ടുമല്ലോ…

: ഇറങ്ങെടി എന്റെ വണ്ടീന്ന്… നീ നടന്നുവന്നാൽ മതി.

: ഞാൻ ഇറങ്ങൂല

: എന്ന ഞാൻ പോണില്ല… ഇവിടിരിക്കാം

: ദൈവമേ നീ വലിയവനാ…. വൈകുന്നേരം വരെ എനിക്ക് കണ്ടോണ്ടിരിക്കാലോ…താങ്ക്സ് ഏട്ടാ

എന്റെ ദൈവമേ ഇതിനെ ഏത് കാളപ്പോരിന്റെ ഇടയിൽ ഉണ്ടാക്കിയതാണോ എന്തോ. ഇവൾ എന്നേംകൊണ്ടേ പോകൂന്നാ തോന്നുന്നേ. ഇനി ആരെങ്കിലും കണ്ടാൽ അതുമതി, അതുകൊണ്ട് വണ്ടി വിടാം. ഭാഗ്യത്തിന് പുറത്താരെയും കാണുന്നില്ല. തുഷാരയെ ഓഫീസിന് അടുത്ത് ഇറക്കിവിട്ട് ഞാൻ വണ്ടി പാർക്ക് ചെയ്ത് വരുമ്പോഴും അവൾ അവിടെത്തന്നെ നിൽക്കുന്നുണ്ട്. ഈ പെണ്ണിതെന്ത് ഭാവിച്ചാ… മിണ്ടാതെ

💬 Comments

View all comments