Chapter Title : അരളിപ്പൂന്തേൻ 5 [Wanderlust]
എല്ലാവരും ഇരിക്കുമ്പോൾ അവിടെ നിൽക്കുന്ന തുഷാരയെ വിളിച്ചുകൊണ്ട് ഒരു മൂലയിലേക്ക് മാറിയിരുന്നു. അവളോട് അവിടെ ഇരിക്കാൻ പറഞ്ഞിട്ട് ഞാൻ പോയി ഓരോ ജ്യൂസുമായി വന്നു. തുഷാരയുട കണ്ണുകൾ വിടർന്നു. അവൾക്ക് പ്രതീക്ഷിക്കാവുന്നതിലും അപ്പുറമാണ് അത്. ഇത് കണ്ടയുടനെ നീതു ദൂരെനിന്നും ഞങ്ങളെന്നോക്കി കമെന്റടിക്കുന്നുണ്ട്. അവർക്കുപോലും വിശ്വാസമായില്ല, ഞാൻ തുഷാരയോട് ഇത്ര സൗമ്യമായി പെരുമാറുമെന്ന് ആരും കരുതിക്കാണില്ല.
: ഇനി മോള്..അല്ലേൽ വേണ്ട, എന്താ തുഷാരയ്ക്ക് എന്നോട് പറയാനുള്ളത്
: മാറ്റണ്ട, ഏട്ടൻ അങ്ങനെ വിളിക്കുന്നത് കേൾക്കാൻ നല്ല രസാണ്.. ആദ്യം അങ്ങനെ വിളിച്ചപ്പോൾ ഞാൻ ചൂടായത് ഏട്ടനോടുള്ള ദേഷ്യംകൊണ്ടല്ല, സ്ഥിരമായി പുറകെനടന്ന് ശല്യംചെയ്യുന്ന ഒരു വായിനോക്കി ഉണ്ടായിരുന്നു ക്ലാസ്സിൽ, ഞാൻ സംസാരിക്കുമ്പോൾ അവൻ എന്നെനോക്കി ഒലിപ്പിക്കുന്നത് കണ്ടപ്പോ അറിയാതെ വായീന്ന് വന്നുപോയതാ അങ്ങനെ..
: ബെസ്ററ്… എന്നിട്ട് ഒരു വർഷം വേണ്ടിവന്നു ഇത് എന്നോട് പറയാൻ അല്ലെ.
: അങ്ങനല്ല, ഏട്ടൻ അന്ന് പൈസ എടുത്തുകൊടുത്ത് ഹീറോ ആയില്ലേ, അതൊക്കെ ഓർത്തപ്പോ എനിക്കും വാശിയായി. പിന്നെ ഇച്ചിരി അഹങ്കാരം ഉണ്ടായിരുന്നു. അന്നൊക്കെ അതൊരു ഹരമായി തോന്നി. പിന്നീടൊരിക്കൽ പ്രിൻസി ടീച്ചറാണ് പറഞ്ഞത് ഞാൻ കാരണമാണ് ഏട്ടൻ ഇങ്ങനെ മാറിപ്പോയതെന്ന്. അന്നുമുതൽ ഞാൻ എപ്പോഴും ഏട്ടനെ ശ്രദ്ധിക്കാറുണ്ടായിരുന്നു, പക്ഷെ ഒരിക്കൽ പോലും എനിക്ക് മുഖംതന്നില്ല. എല്ലാത്തിൽ നിന്നും ഒഴിഞ്ഞുമാറി, നിരാശനായി നടക്കുന്ന ഏട്ടനെ കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി.ഏട്ടന്റെ സ്വാധീന മേഖലകളിലെല്ലാം ഞാൻ ഇടപെടാൻ തുടങ്ങിയാൽ എന്നോടുള്ള വാശിക്കെങ്കിലും പഴയതുപോലെ ആക്റ്റീവ് ആയാലോ എന്നുകരുതിയാണ് ഞാൻ എല്ലാ കാര്യങ്ങളിലും സജീവമായത്. രാമേന്ദ്രൻ മാഷ് വഴി ഏട്ടന്റെ നാട്ടിലെ കാര്യങ്ങളും
💬 Comments
View all comments