0%

Chapter Title : അരളിപ്പൂന്തേൻ 5 [Wanderlust]

Author : wanderlust Read All Parts 6.6K

ഞാൻ അന്വേഷിച്ചിരുന്നു. ഒന്നിനോടും താല്പര്യമില്ലാതെ വീട്ടിൽ തന്നെ ഒതുങ്ങിക്കൂടിയ ഏട്ടനെക്കുറിച്ച് കേട്ടപ്പോൾ സത്യത്തിൽ ഞാൻ കരഞ്ഞുപോയി. എന്റെ ഏറ്റവും അടുത്ത ഫ്രണ്ട് എന്റെ അമ്മയാണ്, ആ അമ്മപോലും എന്നെ കുറ്റക്കാരിയാക്കിയപ്പോൾ ശരിക്കും തകർന്നുപോയി. അമ്മയ്ക്ക് മകളെ ഉപേക്ഷിക്കാൻ പറ്റില്ലല്ലോ, ആ അമ്മ തന്ന ഊർജമാണ് ഞാൻ അന്ന് സ്റ്റേജിൽ വച്ച് എല്ലാവരോടുമായി പറഞ്ഞത്. പക്ഷെ ഏട്ടന്റെ ഉള്ളിൽ ഇത്രയും നീറ്റൽ ഉണ്ടാവുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. എനിക്ക് കിട്ടേണ്ടതായിരുന്നു ആ അടി. അതിൽ എനിക്ക് സങ്കടമൊന്നുമില്ല

: ഉം…. ഇയാളെ അടിക്കണമെന്നൊന്നും എനിക്കില്ലായിരുന്നു, പക്ഷെ പറ്റിപ്പോയി. ഒരുപക്ഷെ തുഷാര അനുഭവിച്ചതിനേക്കാൾ വേദന ആ ദിവസങ്ങളിൽ ഞാൻ അനുഭവിച്ചിട്ടുണ്ട്. എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്റെ അമ്മയാണ്. ഈ കാര്യം ഞാൻ അമ്മയോട് പറഞ്ഞപ്പോൾ അമ്മപോലും എന്നെ  ശകാരിച്ചു. ആദ്യമായാണ് അമ്മയെന്നോട് അങ്ങനെ വൈകാരികമായി സംസാരിച്ചത്. അത് എനിക്കും താങ്ങാവുന്നതിലും അപ്പുറമായിരുന്നു. സംഭവിച്ചുപോയി ഇനിയിപ്പോ സോറിപറയാനല്ലേ പറ്റൂ… സോറി

: അയ്യേ… എനിക്കെങ്ങും വേണ്ട. അന്ന് സ്റ്റേജിൽ വച്ച് പറഞ്ഞതിൽ അവസാനത്തെ വരികൾ എന്റെ മനസ്സിൽ നിന്നും വന്നതാണ് കേട്ടോ…അല്ലാതെ ഇന്ദിരാമ്മ പറഞ്ഞുതന്നതൊന്നും അല്ല. അതിനൊരു ഉത്തരം തന്നാൽ മതി, അല്ലാതെ സോറിയൊന്നും എനിക്ക് വേണ്ട

: സീ… എനിക്ക് ഇതുവരെ ഇയാളോട് അങ്ങനെ തോന്നിയിട്ടില്ല. എന്റെ മനസ് ഇപ്പോൾ എന്റെ നിയന്ത്രണത്തിൽ അല്ല. അതുകൊണ്ട് എനിക്കൊരു ഉത്തരവും തരാനില്ല. സോറി

: ഇതുവരെ തോന്നിയിട്ടില്ലെന്നല്ലേ ഉള്ളു.. ഇനി ആയിക്കൂടെ.

: പരീക്ഷയൊക്കെ അടുത്തില്ലേ.. നീ ആദ്യം നന്നായി പഠിക്കാൻ നോക്ക്.

(ഞാൻ പതുക്കെ എഴുന്നേറ്റ് പോകാൻ നേരം തുഷാര എന്റെ

💬 Comments

View all comments