0%

Chapter Title : അരളിപ്പൂന്തേൻ 5 [Wanderlust]

Author : wanderlust Read All Parts 6.6K

ഉയർന്നുപൊങ്ങിയ അവൾ കൈകാലുകളിട്ടടിച്ചു. ഓരോതവണ പൊങ്ങി നിവരുമ്പോഴും പെണ്ണിന്റെ വായിൽ നിന്നും വെള്ളം പുറത്തേക്ക് ചാടി. കണ്ണുകൾ തുറിച്ചുനിന്നു. കൈകൾ പിടച്ചുകൊണ്ട് അവൾ വീണ്ടും വീണ്ടും ആഴങ്ങളിലേക്ക് താഴ്ന്നു പൊങ്ങി. ദൈവമേ ഇനി അവൾ സത്യം പറഞ്ഞതായിരിക്കുമോ… നീന്താൻ അറിയില്ലേ.. ഇനിയും എന്തെങ്കിലും ചെയ്തില്ലെങ്കിൽ ചിലപ്പോ പണിയാവും…

: ലച്ചൂ…. ഓടി വാ… ലച്ചൂ….

ദൂരെനിന്നും നടന്നുവരുന്ന ലെച്ചു എന്റെ വെപ്രാളം കണ്ടതോടെ കൈയിലുള്ള തോർത്തും താഴെയിട്ട് ഓടി.

: എന്താടാ….

: ലച്ചൂ… തുഷാര…

ഞാൻ ഒരു തമാശയ്ക്ക് പിടിച്ചു തള്ളിയതാ.. അവൾക്ക് നീന്തൽ അറിയില്ല.. ഒന്ന് രക്ഷിക്ക് ലച്ചൂ… നോക്കി നിക്കാതെ ചാടെടി…

: ഇതിനാണോ നീ കിടന്ന് കാറിയത്, നിന്റെ പെണ്ണല്ലേ.. നീ ചാടിക്കോ

: എനിക്ക് നീന്താൻ അറിയുമെങ്കിൽ ഞാൻ നിന്റെ കാല് പിടിക്കുമോ…. ഒന്ന് രക്ഷിക്ക് ലച്ചൂ… പ്ലീസ്

എന്റെ കണ്ണുകൾ നിറയാൻ തുടങ്ങിയത് ലെച്ചു കണ്ടു, ആ അവസരത്തിലും ലെച്ചുവിന് മുഖത്ത് ചിരിയാണ് വന്നത്. എന്ത് ക്രൂരയാണ് ഇവൾ…

: സ്വപ്നേച്ചീ…. ഓടി വാ..ചന്ദ്രേട്ടാ…

അറിയാവുന്നവരെയൊക്കെ വിളിച്ചുകൂവുന്ന എന്റെ വെപ്രാളം കണ്ടിട്ടും ലെച്ചുവിന് ഒരു കുലുക്കവും ഇല്ല. പെട്ടെന്ന് അവൾ എന്നെ തള്ളി കുളത്തിലേക്ക് ഇടുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല… ദൈവമേ ഇനിയിപ്പോ എന്നെ രക്ഷിക്കാൻ ആരെങ്കിലും വരേണ്ടിവരുമല്ലോ… വെള്ളത്തിലേക്ക് ഊളിയിട്ടപ്പോൾ തന്നെ എന്റെ മൂക്കിലും വായിലും വെള്ളം ഇരച്ചുകയറി. മരിച്ചാലും വേണ്ടില്ല, തുഷാരയെ രക്ഷിക്കണം. അവളെ ചേർത്തുപിടിച്ച് പൊങ്ങാൻ ശ്രമിച്ചെങ്കിലും അവൾ എന്നെയുംകൊണ്ട് വീണ്ടും അടിത്തട്ടിലേക്ക് താണു. എന്റെ കണ്ണുകൾ ഉരുണ്ടു. വായിലൂടെ കുമിളകൾ നിർത്താതെ പ്രവഹിച്ചുകൊണ്ടിരുന്നു. അവസാനം

💬 Comments

View all comments