Chapter Title : അരളിപ്പൂന്തേൻ 5 [Wanderlust]
ബോധം പോകുമെന്നായപ്പോൾ തുഷാര എന്നെയും പിടിച്ച് എഴുന്നേറ്റ് നിന്നു..എന്റെ പാതി ജീവൻ പോയെന്ന് പറഞ്ഞാ മതിയല്ലോ കണ്ണൊക്കെ ചുവന്ന് ബൾബുപോലെ ആയിട്ടുണ്ട്… ചുമച്ചുകൊണ്ട് ശ്വാസം വലിച്ചുകയറ്റുന്ന എന്നെനോക്കി ലെച്ചു ആക്കിയൊന്ന് ചിരിച്ചു….
: ഡാ പൊട്ടാ… അവിടെ നിന്റെ കഴുത്തോളം വെള്ളമേ ഉള്ളു.
ശരിയാണല്ലോ… ഇതിനാണോ ഞാൻ ഇത്രയും വെള്ളം കുടിച്ചത്. തുഷാരയുടെ ജീവന്മരണ പോരാട്ടം കണ്ടപ്പോൾ അതൊന്നും മനസ്സിൽ വന്നില്ല. എന്നാപ്പിന്നെ ആ പോത്തിന് നേരത്തേ എഴുന്നേറ്റ് നിന്നൂടായിരുന്നോ… ഇങ്ങനെ ഓരോന്ന് ചിന്തിച്ചിരുന്നപ്പോ തുഷാര എനിക്ക് ചുറ്റും നീന്തിത്തുടിക്കുന്നത് കണ്ട് കണ്ണുകൾ വീണ്ടും ബൾബായി… തെണ്ടി. അപ്പൊ എല്ലാം നാടകമായിരുന്നു അല്ലെ. വെറുതെയല്ല ലെച്ചു ഒരു കൂസലും ഇല്ലാതെ കരയിൽ നിന്ന് എന്നെ നോക്കി ചിരിച്ചത്. ചെറുപ്പംമുതൽ കാണുന്ന കുളമാണെങ്കിലും ഇതുവരെ നീന്തം പഠിക്കാത്തത് മോശായിപ്പോയി. പണ്ട് അച്ഛൻ കുറേ ശ്രമിച്ചതാണ് എന്നെ പഠിപ്പിക്കാൻ. അന്ന് വെള്ളം കുടിച്ചതിൽ പിന്നെ പേടിച്ചിട്ട് ഇതുവരെ നീന്താൻ പഠിച്ചില്ല. ഇനിയിപ്പോ ഇതെന്റെ അഭിമാന പ്രശ്നമായി മാറി. പഠിച്ചേ പറ്റു.
: ഒന്ന് രക്ഷിക്ക് ലച്ചൂ…..സ്വപ്നേച്ചീ… ചന്ദ്രേട്ടാ… ( ഇതും പറഞ്ഞ് ലെച്ചു കുടുകുടാ ചിരിച്ചു…)
മുഖവും കറുപ്പിച്ചുകൊണ്ട് ഞാൻ കയറിപ്പോയി. നനഞ്ഞുകുളിച്ച് കൈരണ്ടും നെഞ്ചിൽ പിണച്ചുവച്ച് വീട്ടിലേക്ക് കയറിവരുന്ന കണ്ട അമ്മയും വായപൊത്തി ചിരിക്കുന്നുണ്ട്. കോളേജിലും അപമാനം, വീട്ടിലും അപമാനം. തോൽവികൾ ഏറ്റുവാങ്ങാൻ പിന്നെയും ശ്രീലാലിന്റെ ജീവിതം ബാക്കി… എല്ലാം ഒരു കൂട്ടാ.
രാത്രി കഴിക്കാൻ ഇരിക്കുമ്പോൾ എന്റെ ഡയലോഗുകൾ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ട് ലെച്ചുവും അമ്മയും പൊട്ടിച്ചിരിക്കുന്നുണ്ട്. എന്റെ മുഖം പ്ളേറ്റിൽ നിന്നും ഉയർന്നതേ ഇല്ല. മറ്റേ
💬 Comments
View all comments