0%

Chapter Title : അരളിപ്പൂന്തേൻ 5 [Wanderlust]

Author : wanderlust Read All Parts 6.6K

ഉടനെപോയി സാധനവുമായി വന്നു. പക്ഷെ എന്റെ മനസ് അരുതെന്ന് പറഞ്ഞു. ചന്ദ്രേട്ടനില്ലാതെ ഞാൻ അവിടുന്ന് കഴിക്കില്ല. മാത്രമല്ല നടന്നുവരുമ്പോൾ മുഴുവൻ മനസിലെ ചിന്ത തുഷാരയെക്കുറിച്ചായിരുന്നു. ആദ്യമായി എന്റെ വീട്ടിലേക്ക് വന്ന അവളെ ഞാൻ ഇപ്പോൾ തന്നെ വേണ്ടുവോളം വിഷമിപ്പിക്കുന്നുണ്ട്. ഇനി ഒരു കള്ളുകുടിയന്റെ രൂപംകൂടി അവൾ കാണണ്ട. അതുകൊണ്ട് വേണ്ട. വിഷമിച്ചിരിക്കുന്നത് കണ്ട് സ്വപ്നേച്ചി എന്തൊക്കെയോ ചോദിച്ചെങ്കിലും എല്ലാത്തിനും മുക്കിയും മൂളിയതുമല്ലാതെ ഞാൻ തുറന്നൊന്നും പറഞ്ഞില്ല. തിരിച്ച് വീട്ടിലേക്ക് നടക്കുമ്പോൾ കുളക്കരയിൽ എത്തിയതും ഞാനൊന്ന് പേടിച്ചു.

: പേടിച്ച് ചത്തേനെ ഇപ്പൊ.. നിനക്കൊരു ടോർച്ച് എടുത്തിട്ട് വന്നൂടെ

: ടോർച്ച് ഉണ്ട്… ഏട്ടൻ നടന്നു വരുന്നത് കണ്ടപ്പോ ഓഫാക്കിയതാ.

: നീയെന്താ വവ്വാലോ, രാത്രി ഇങ്ങനെ കറങ്ങിനടക്കാൻ..

: ഈ വവ്വാല് വല്ല പേരക്കയും ചപ്പാൻ പോയതാണോന്ന് അറിയാൻ വന്നതാ…

: ചപ്പാനോ… എന്ത് ഭാഷയാടി ഇത്.

: ഇതിലും വലുത് എന്നോട് പറഞ്ഞിട്ടില്ലേ…

(ഓഹ് അപ്പൊ ഒന്നും മറന്നിട്ടില്ല… പണ്ടെപ്പോ അറിയാതെ മൈരെന്ന് വന്നുപോയത് ഇപ്പൊഴും ഓർത്തിരിക്കുവാ…മനുഷ്യനെ പേടിപ്പിച്ചിട്ട് അവളുടെ ഒരു ഊമ്പിയ ഡയലോഗും)

: ആഹ് അത് വിട്… അല്ല ഞാൻ പേരക്ക തിന്നാനോ, കരിക്ക് കുടിക്കാനോ ഒക്കെ പോയെന്നിരിക്കും, നീയാരാ ഷാഡോ പൊലീസോ.. പുറകെ തന്നെ കൂടാൻ

: ചന്ദ്രേട്ടൻ ഉറങ്ങിക്കാണും അല്ലെ… സാധനം വേണെങ്കിൽ കിരണേട്ടന്റെ കയ്യിൽ ഉണ്ട്. കൊണ്ടുവരാൻ പറയട്ടെ

: കിരണേട്ടനോ…. ഓഹ്,

ഇനി ആ തെണ്ടി എന്തെങ്കിലും പറയാൻ ബാക്കിയുണ്ടോ

: ഒരു കാര്യം കൂടി പറഞ്ഞു…

: എന്ത്..

: തുറന്നുപറയാൻ ചമ്മലായതുകൊണ്ട് പൂട്ടിയിട്ടിരിക്കുന്ന എന്തോ

💬 Comments

View all comments