Chapter Title : അരളിപ്പൂന്തേൻ 5 [Wanderlust]
വലിയ സാധനവും പേറിക്കൊണ്ടാണ് ഏട്ടൻ നടക്കുന്നതെന്ന്..
ആണോ….ഏട്ടാ..
: ആണല്ല പെണ്ണ്… അസമയത്ത് ഇങ്ങനെ നിൽക്കുന്നത് ആരെങ്കിലും കണ്ടാൽ പിന്നെ അതുമതി, നീ വന്നേ
: ഇവിടെ ആര് കാണാൻ. കാണാനുള്ളവർക്കൊക്കെ എല്ലാം അറിയാവുന്നതും ആണ്. പക്ഷെ ഒരാൾ മാത്രം എല്ലാം അറിഞ്ഞിട്ടും പൊട്ടൻ കളിക്കുന്ന കാണുമ്പോഴാ സങ്കടം..
: തുഷാരെ..ഞാൻ
: എനിക്ക് ഇപ്പൊ ഇതൊക്കെ ശീലായി… ഏട്ടൻ എങ്ങനെ വേണേലും അവോയ്ഡ് ചെയ്തോ. അവസാനം കൂടെ കൂട്ടിയാ മതി. വല്യ ആഗ്രഹങ്ങളൊന്നുമില്ല. ഈ ലോകത്തിലേക്ക് ചുരുങ്ങുകയെന്നതാണ് ഇപ്പോഴത്തെ എന്റെ ഏറ്റവും വലിയ ആഗ്രഹം. അത് തല്ലികെടുത്താതിരുന്നാൽ മതി. കോളേജിൽ എല്ലാവരുടെയും മുന്നിൽ മരംചുറ്റി പ്രേമിക്കുന്നതൊന്നും സ്വപ്നം കണ്ടിട്ടില്ല, പക്ഷെ ഒരിക്കലെങ്കിലും എല്ലാവരുടെയും മുന്നിൽ എനിക്ക് ഈ കൈപിടിച്ച് അന്തസായി നടക്കണം.
: തുഷാരെ…
: ഏട്ടൻ വിഷമിക്കണ്ട… എപ്പോഴെങ്കിലും ഈ കൈ ചേർത്തുപിടിക്കണമെന്ന് തോന്നിയാൽ മാത്രം ചെയ്താൽ മതി. എത്രകാലം കാത്തിരിക്കാനും ഞാൻ തയ്യാറാണ്.
: എന്താ നിന്നോട് പറയേണ്ടതെന്ന് എനിക്കറിയില്ല… ആകെ ഒരു…
: ഒന്നും പറയണ്ട. എനിക്കറിയാം ആ ഉള്ളിലെ സ്നേഹം. വെള്ളത്തിൽ കിടന്ന് പിടച്ചത് നാടകമായിരുന്നെകിലും ഈ മനസ് വായിക്കാൻ പറ്റി. ഈ കണ്ണുകൾ നിറഞ്ഞത് ചുമ്മാതല്ല, അത് എനിക്കുവേണ്ടിയാ.
തിരിച്ച് എന്തെങ്കിലും പറയുന്നതിന് മുൻപ് തുഷായുടെ കൈകൾ എന്റെ രണ്ട് കവിളും ചേർത്തുപിടിച്ചു. അടുത്ത സെക്കൻഡിൽ അവളുടെ ചുണ്ടുകൾ എന്റെ നെറ്റിയിൽ പതിഞ്ഞതും അവൾ ചിരിച്ചുകൊണ്ട് ദൂരേയ്ക്ക് ഓടിമറഞ്ഞു. ടോർച്ചിന്റെ വെട്ടം മറയുന്നതുംനോക്കി സ്തംഭിച്ചുനിന്ന എനിക്ക് അൽപ സമയം വേണ്ടിവന്നു യാഥാർഥ്യത്തിലേക്ക് തിരിച്ചുവരാൻ. ലില്ലിയും ലെച്ചുവും ശരീരം മുഴുവൻ
💬 Comments
View all comments