Chapter Title : അരളിപ്പൂന്തേൻ 5 [Wanderlust]
ഒന്നിക്കുമ്പോഴാണ് യഥാർത്ഥ ദാമ്പത്യം ഉണ്ടാവുന്നത്..
: ഒക്കെ ശരിയാണ്… മതി നീ എന്നെയിങ്ങനെ കുഴപ്പിക്കല്ലേ. കിടക്കാം. എനിക്ക് ഒരു മൂഡില്ല.
***********
ഇതേസമയം തുഷാരയുടെ വീട്ടിൽ….
കരഞ്ഞു കലങ്ങിയ കണ്ണുമായി കമ്പ്യൂട്ടറിൽ ശ്രീലാലിന്റെ ഫോട്ടോ നോക്കിയിരിക്കുന്ന തുഷാരയെ സമാധാനിക്കാൻ ഇന്ദിര പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും ഒരു രക്ഷയുമില്ല. രാജീവൻ മുറിയിലേക്ക് കടന്നു വന്ന ഉടനെ തുഷാര കണ്ണുകൾ തുടച്ചുകൊണ്ട് സ്ക്രീൻ മിനിമൈസ് ചെയ്തു. കാരണം അവൾക്കറിയാം രാജീവന്റെ ബുദ്ധിയിൽ ആദ്യം തെളിയുക ഗുണ്ടായിസമാണെന്ന്. തന്റെ മകൾ ഇതുവരെ ഒരു കാര്യത്തിന് വേണ്ടിയും ഇതുപോലെ വിഷമിച്ചിരിക്കുന്നത് കണ്ടിട്ടില്ലാത്ത രാജീവന്റെ മുഖം വാടി…
: മോളെ… അച്ഛൻ വരാം നാളെ കോളേജിൽ. എന്റെ മോളെ തല്ലാൻ മാത്രം ധൈര്യമുള്ള ആളാരാണെന്ന് എനിക്കറിയണല്ലോ
: എന്തിന്… അച്ഛന്റെ മോള് വായിൽ തോന്നിയതൊക്കെ വിളിച്ചുപറഞ്ഞതിന് ആ പാവം എന്തുപിഴച്ചു. പണ്ടേ കിട്ടേണ്ടതായിരുന്നു, ഇത്തിരി വൈകിപ്പോയി അല്ലാതെ എനിക്ക് ആളോട് ദേഷ്യമൊന്നുമില്ല..
: എന്തെങ്കിലും പറഞ്ഞെന്നുവച്ച് അവൻ അടിക്കുകയാണോ വേണ്ടത്.. നീ അവന്റെ ഡീറ്റെയിൽസ് പറ, അവനേക്കാൾ കൈക്കരുത്ത് നമുക്ക് ഉണ്ടോന്ന് നോക്കാലോ… അവനിനി കൈകൊണ്ട് ചോറുവാരി തിന്നില്ല…
തുഷാര ചാടിയെണീറ്റ് അച്ഛന്റെ നേരെ തിരിഞ്ഞു. അവളുടെ കണ്ണുകളിലെ തീ കണ്ട രാജീവൻ ഒരടി പിന്നിലേക്ക് മാറി നിന്നു.. കാരണം രാജീവന് നന്നായറിയാം തുഷാരയെ. അച്ഛനാണെന്നൊന്നും നോക്കില്ല കയ്യിൽകിട്ടിയത് വച്ച് ചിലപ്പോ തലയടിച്ച് പൊട്ടിക്കും…
: ആ കയ്യിലെങ്ങാൻ തൊട്ടാൽ… അച്ഛനാണെന്നൊന്നും നോക്കില്ല, കൈ ഞാൻ തല്ലിയൊടിക്കും… എന്നെ തല്ലാൻ അധികാരമുള്ള ആളുതന്നെയാ തല്ലിയത്. അച്ഛൻ വെറുതേ ഗുണ്ടായിസം കാണിക്കാൻ അങ്ങോട്ട് പോണ്ട…സമയമാവുമ്പോ ഞാൻ
💬 Comments
View all comments