Chapter Title : അരളിപ്പൂന്തേൻ 5 [Wanderlust]
പറയും, ഞങ്ങളെ കെട്ടിച്ചുവിട്ടാൽ മതി…
: അവനെക്കൊണ്ട് നിന്നെ കെട്ടിക്കാനോ…. നടന്നതുതന്നെ. ആ വെള്ളം മോള് വാങ്ങിവച്ചോ..നല്ല ഉശിരൻ ചെറുക്കനെ ഞാൻ കണ്ടെത്തും, മോള് കഴുത്തുനീട്ടികൊടുത്താൽ മതി..കേട്ടല്ലോ
: ഹും… നടന്നതുതന്നെ…
: നീ മാത്രം ഇഷ്ടപെട്ടാൽ മതിയോ…അവന് നിന്നെക്കൂടി ബോധിക്കണ്ടേ…
: അതൊക്കെ ബോധിച്ചോളും… അച്ഛൻ ചുമ്മാ മനപ്പായസം ഉണ്ണണ്ട…
: ഇന്ദിരേ ….അവള് പറയുന്ന കേട്ടോ…. നിന്റെ വായിലെ നാക്കിറങ്ങിപ്പോയോ, എന്തെങ്കിലും പറയെടി
: അവള് പറഞ്ഞതേ എനിക്കും പറയാനുള്ളൂ… രാജീവേട്ടൻ പോകാൻ നോക്ക്
: അല്ല ഇന്ദിരേ…ഞാൻ ഇവളുടെ തന്തയല്ലേ, എന്നിട്ട് അവൾ പറയുന്ന കേട്ടോ, എന്റെ കൈ തല്ലിയൊടിക്കുമെന്ന്..
: ദൈവമേ.. ഇടത്തേ കൈയ്യെങ്ങാൻ പോയാൽ പിന്നെ ചന്തി ഞാൻ കഴുകിത്തരേണ്ടി വരുമല്ലോ.... തൽക്കാലം നിങ്ങള് പോയേ. പെണ്ണ് പറഞ്ഞാ പറഞ്ഞതാ. ഞാൻ സംസാരിച്ചോളാം അവളോട്.
: മോളെ പറഞ്ഞിട്ടെന്ത് കാര്യം.. ഇതല്ലേ തള്ള… കലികാലം വേറെന്തുപറയാൻ..
രാജീവൻ പോയ ഉടനെ തുഷാര കമ്പ്യൂട്ടർ ഓണാക്കി അവളുടെ ശ്രീയേട്ടനെ നോക്കി ചുണ്ടുകൾ കോട്ടി ഉമ്മകാണിച്ചു. അച്ഛന്റെ ഡയലോഗ് മോളുടെ സങ്കടം ഇല്ലാതാക്കിയെങ്കിലും വാശി ഇരട്ടിപ്പിച്ചു. കഴുത്ത് നീട്ടുന്നുണ്ടെങ്കിൽ അത് ശ്രീലാലിന് മുന്നിൽ മാത്രം, അതിനി ആരെതിർത്താലും ശരി.തുഷാര ഇങ്ങനെ ഓരോന്ന് ചിന്ദിച്ചിരിക്കുമ്പോൾ അവളുടെ മുഖം വിടരുന്നത് ഇന്ദിര സന്തോഷത്തോടെ നോക്കിയിരുന്നു.
: ഡി… അച്ഛനോട് അങ്ങനൊക്കെ എന്തിനാ പറഞ്ഞേ… പാവത്തിന് വിഷമായിക്കാണും
: അത് ഇടയ്ക്കൊക്കെ പറയാറുള്ളതല്ലേ… കുഴപ്പൊന്നും ഇല്ല.
: അത് നീ തമാശയ്ക്കല്ലേ എപ്പോഴും പറയുന്നത്, ഇത് ഇച്ചിരി ദേഷ്യത്തിൽ അല്ലെ പറഞ്ഞത്
: അതെ… ഈ പറഞ്ഞത്
💬 Comments
View all comments